ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ചെയിൻ പ്രയർ

തിരുവല്ല : കൊറോണ വൈറസ് കോവിഡ് 19 എന്ന മാരകവ്യാപനത്തിന് എതിരെ ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ചെയിൻ പ്രയർ
13 മണിക്കൂർ ചെയിൻ പ്രയർ വെള്ളിയാഴ്ച്ച 27/03/2020 രാവിലെ 10 മണിമുതൽ നടത്തപ്പെടുന്നു.

ഈ മഹാമാരിയിൽ ലോകവും നമ്മുടെ രാജ്യവും നമ്മുടെ സംസ്ഥാനവും നേരിടുന്ന ഈ മഹാവിപത്തിൽ നമുക്ക് ഒരുമിച്ച് കൂടുവാൻ കഴിയാത്തതിനാൽ വിവിധസ്ഥലങ്ങളിൽ സമയം വേർതിരിച്ച് പ്രാർത്ഥിക്കുക എന്ന ദൗത്യം നാം നിറവേറ്റാൻ ബാധ്യസ്ഥരാണ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയും,ഉദ്യോഗസ്ഥൻമാർക്കുവേണ്ടിയും നമ്മുടെ ഭരണകൂടത്തിനുവേണ്ടിയും,സന്നദ്ധപ്രവർത്തനത്തിൽ ഉൾപ്പെടുന്നവർക്ക് വേണ്ടിയും,ദേശത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതെയും സാമ്പത്തികമാന്ദ്യം നേരിടാതിരിക്കുവാനും പ്രത്യേകം പ്രാർത്ഥിക്കാണമെന്നും, ഒപ്പം ഭരണകൂടം നൽകുന്ന നിർദേശങ്ങൾ ഒരു ഇന്ത്യൻ പൗരൻ എന്നനിലയിലും ഒരു ദൈവപൈതൽ എന്ന ചിന്തയിലും നാം പാലിക്കാൻ തയ്യാറാകണമെന്നും ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റിന് വേണ്ടി ബിജോയ് വി.പി അറിയിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.