- Advertisement -

ശുഭദിന സന്ദേശം : വാസ്തവവും വ്യാജവും | ഡോ.സാബു പോൾ

”എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു”( യിരെ.2:13).

Download Our Android App | iOS App

ആരെങ്കിലും വിവേകശൂന്യമായ കാര്യം പറഞ്ഞാൽ ഇന്നത്തെ യുവാക്കൾ ചോദിക്കുന്ന ഒരു ചോദ്യമാണ്:
”നീ മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുകയാണോ…?”

post watermark60x60

കൊറോണക്കാലത്തും ഇത്തരം ചോദ്യങ്ങൾ അനിവാര്യമാകുകയാണ്. ഒന്ന്, അമിതമായി ഭയപ്പെടുത്തുന്ന സന്ദേശങ്ങൾ. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് അധികാരികൾ ആവർത്തിക്കുമ്പോഴും അമിതമായി ഭയപ്പെടുത്തി കൊറോണയില്ലാത്തിടത്തും ഉണ്ടെന്ന് പറയുന്നവർ…..

രണ്ട്, അമിതമായി ആശ്വസിപ്പിക്കുന്നവർ… കൊറോണ ഭീഷണിയായി ഉയർന്ന നാൾ മുതൽ പ്രചരിക്കുന്ന ഒന്നാണ് ഇസ്രായേൽ മരുന്നു കണ്ടു പിടിച്ചു എന്ന വ്യാജവാർത്ത. മരുന്നു കുപ്പിയുടെ ഫോട്ടോ സഹിതമാണ് ഈ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് നടക്കുന്നത്.

ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ ‘മലബാർ മാന്വൽ’ എന്ന പ്രോഗ്രാമിലും സമാനമായ ചില കാര്യങ്ങളുണ്ടായിരുന്നു.
… കൊറോണ വൈറസിനെ കാഞ്ഞിരപ്പലകയിൽ ആണികൊണ്ടടിച്ച് ബന്ധിക്കുന്ന മന്ത്രവാദി!
…ഊതിയ വെള്ളം മരുന്നായി നൽകിയ താത്ത!
…നിപ്പ വൈറസിനെ പണ്ട് കുർബ്ബാനയിൽ ആവസിപ്പിച്ച് ഇല്ലാതാക്കിയ ചരിത്രം അനുസ്മരിച്ചു കൊണ്ട് അതു പോലെ കൊറോണയെയും തുരത്തുമെന്ന് പ്രഖ്യാപിച്ച ക്രിസ്തീയ പുരോഹിതൻ !
…പിന്നെ, എല്ലാ രോഗങ്ങൾക്കും മരുന്നുമായി വരുന്ന (മുറി)വൈദ്യൻ!

ഇവരിൽ ചിലരെ പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവരെ മാധ്യമങ്ങൾ തുറന്നു കാട്ടി….
‘കൊറോണ’യുടെ പേരിലുള്ള ‘കൊറേനുണകൾ’…

ഇതൊക്കെ ചിന്തിക്കാനുള്ള കാരണം ഒരു വാട്ട്സ്ആപ്പിൽ കണ്ട ആഹ്വാനമാണ്. കന്യകാമറിയാമിൻ്റെ പ്രാർത്ഥന 24 മണിക്കൂറും ഉയർന്നാൽ കൊറോണ മാറുമത്രെ.
…സഭയ്ക്ക് വേണ്ടി നിണം ചൊരിഞ്ഞ യേശുവിനെ വേണ്ട!
…ആരാധനയ്ക്ക് യോഗ്യനെന്ന് വചനം പറയുന്ന ത്രിയേക ദൈവത്തെ വേണ്ട!

യിരെമ്യാ പ്രവാചകനിലൂടെ ദൈവം ചോദിക്കുന്നതും അതുതന്നെയാണ്. ഈജിപ്തിൽ പത്ത് ബാധകളയച്ച് അടിമച്ചങ്ങല അഴിച്ചത് യഹോവ…
മരുഭൂമിയിൽ മനോഹരമായി പോറ്റിയതും ദൈവം…
വാഗ്ദത്തം ചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവകാശമായി നൽകിയതും അവിടുന്ന് തന്നെ…

പക്ഷേ, അടിമകൾ ഉടമകളായപ്പോൾ…
ദരിദ്രർ സമ്പന്നരായപ്പോൾ….
പരദേശികൾ സ്വദേശിയരായപ്പോൾ…

…ഇപ്പോഴവരുടെ ദൈവം ബാലാണ്!
…മനുഷ്യൻ്റെ കൈവേലയായ മിത്ഥ്യാ മൂർത്തികളാണ്!

രണ്ട് ദോഷം….
ജീവൻ്റെ ഉറവയെ അവഗണിച്ചു.
പൊട്ടക്കിണറുകളുടെ പിന്നാലെ പോയി.

പ്രിയമുള്ളവരേ,
യഥാർത്ഥ ദൈവത്തിങ്കലേക്ക് മടങ്ങി വരേണ്ട കാലമാണിത്.
അനുതാപത്തോടെ അടുത്തു വരാം….
അവിടുന്ന് നമ്മോട് കരുണ കാണിക്കും….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...