മത്തായി 24:3ൽ വായിക്കുന്നു “അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു”.
ഇതിനുള്ള മറുപടി യേശു തുടർന്നുള്ള വാക്യങ്ങളിൽ പറയുന്നുണ്ട്. ലോകാവസാനവും അതേതുടർന്നു ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ചും ഒരു വിശ്വാസി അറിവില്ലാതിരിക്കരുത്.
“രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” (മത്തായി 24:14).
ഈ അവസാനത്തിങ്കൽ ഉണ്ടാകാവുന്ന വിവിധ പ്രശ്നങ്ങളും അപ്പോൾ നാം കരുതേണ്ടവയെക്കുറിച്ചും കർത്താവ് വിശദീകരിക്കുന്നുണ്ട്.
1. അക്കാലത്ത് കള്ളക്രിസ്തുക്കൾ വരും
2. യുദ്ധങ്ങളും യുദ്ധശ്രുതികളും ഉണ്ടാകും
3. ക്ഷാമം
4. പകർച്ചവ്യാധി
5. ഭൂകമ്പം
6. രക്തസാക്ഷികൾ
7. കള്ളപ്രവാചകന്മാർ
8. അധർമ്മം പെരുകും
9. സ്നേഹം തണുത്തുപോകും
10. രാജ്യത്തിന്റെ സുവിശേഷം എങ്ങും പ്രസംഗിക്കപ്പെടും
ഇവയെല്ലാം അവസാനം വരുന്നതിനു മുമ്പ് നിറവേറെണ്ടവയാണ്. ഇവയിൽ പലതും ഇപ്പോൾ തന്നെ നാം കാണുന്നുണ്ടല്ലോ. പ്രിയരെ, അവിടുത്തെ വരവിനെ നോക്കിപ്പാർക്കാം. മാറാനാഥാ!
ധ്യാനം: മത്തായി 24
ജെ.പി വെണ്ണിക്കുളം


- Advertisement -


Comments are closed.