ഇന്നത്തെ ചിന്ത : എന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു

ജെ.പി വെണ്ണിക്കുളം

സന്താപ സാഗരത്തിൽ അകപ്പെട്ടപ്പോഴും ഇയ്യോബ് തന്റെ വീണ്ടെടുപ്പുകാരനെ ഓർക്കുന്നത് അത്ഭുതമായി തോന്നാം. ദൈവത്തിലുള്ള തന്റെ അചഞ്ചലമായ വിശ്വാസമാണ് നാം ഇവിടെ കാണേണ്ടത്. മാത്രമല്ല, ഇതു ഇയ്യോബിന്റെ ഒരു പ്രവചനമായും കാണുന്നതിൽ തെറ്റില്ല. തന്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്നും ഒരുനാൾ അവൻ പ്രത്യക്ഷനാകുമെന്നും അന്നു താൻ ദൈവത്തെ മുഖാമുഖം കാണുമെന്നുമുള്ള വാക്കുകൾ നമുക്കും പ്രചോദനം നൽകുന്നതാണ്. വിശ്വാസത്തിന്റെ തീവ്രതയിൽ നിന്നും കാര്യങ്ങളെ വീക്ഷിക്കാൻ നമുക്ക് കഴിയണം. അപ്പോൾ മാത്രമേ കഷ്ടതകൾ സാരമില്ല എന്നെണ്ണുവാൻ കഴിയൂ. ഇയ്യോബ് വീണ്ടും പറയുന്നത് ഇങ്ങനെയാണ്, ഞാൻ ദേഹരഹിതനായിട്ടല്ല, ദേഹസഹിതനായി തന്നെ ദൈവത്തെ കാണും (വാക്യം 26). ഇതു ഇയ്യോബിനു ദൈവം നൽകിയ ദിവ്യജ്ഞാനത്തിന്റെ വാക്കുകൾ തന്നെയാണ്. പ്രിയരെ, ഈ ലോകത്തിൽ കഷ്ടങ്ങൾ വന്നാലും അധൈര്യപ്പെടേണ്ട. കണ്ണുനീർ തുടയ്ക്കുന്നവൻ താമസംവിനാ വരും നിശ്ചയം.

ധ്യാനം: ഇയ്യോബ് 19

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.