ചെറു ചിന്ത: ക്രിസ്തു എനിക്ക് ആരാണ് ? | റോയ് മാത്യു, കോന്നി

ക്രിസ്തു എനിക്ക് ആരാണ് ? അല്ലെങ്കിൽ ആരായിരുന്നു എന്ന് എഴുതുന്നതിനു മുൻപ്

post watermark60x60

പത്തനംതിട്ടയിൽ കോന്നിയെന്നു പറയുന്ന ഹരിതനിബിഡമായ ഒരു കൊച്ചു ഗ്രാമത്തിൽ ഒരു മാർച്ച് മാസം 21 നു ഓല മേഞ്ഞ ,ചാണക തറയുള്ള കൊച്ചു വീട്ടിൽ പാവപെട്ട ഒരു കൂലിപ്പണിക്കാരന്റെ മകനായി ഞാൻ ജനിക്കുമ്പോൾ കഷ്ടപെട്ട് എന്റെ മാതാപിതാക്കൾ എന്നെ വളർത്തി ദാരിദ്യം അറിയിക്കാതെ തന്നെ . അങ്ങനെ എനിക്ക് 5 വയസ്സായി സ്ക്കൂളിൽ പോകുന്ന സമയങ്ങളിൽ എന്നെക്കാളും സമ്പന്ന കുടുബത്തിൽ നിന്ന് വരുന്നവരെ കാണുമ്പോൾ അവരെ താരതമ്യം ചെയ്തു നോക്കി ആ മനസ്സ് വേദനിക്കാതെ എന്നെ ചേർത്തു നിർത്തിയത് എന്റെ ക്രിസ്തു മാത്രമാണ് .ഇവിടെ ക്രിസ്തു എനിക്ക് ആരായിരുന്നു ?

കുഞ്ഞേ നിനക്ക് കിടക്കാൻ വീട് ഉണ്ടായിരുന്നു .ഞാൻ കിടന്നതു കാലിതൊഴുത്തിലാണ് , എന്നെ പൊതിഞ്ഞതു പഞ്ഞിതുണിയിലല്ല കച്ചി കൂട്ടത്തിലാണ് എന്നോട് എന്റെ ക്രിസ്തു പലവട്ടം പറഞ്ഞിരുന്നു .ഞാനെന്ന കൊച്ചു കുട്ടിയ്ക്ക് അന്ന് ആ വാക്കുകൾ തന്ന പ്രചോദനം വാക്കുകൾക്കതീതമാണ് .

Download Our Android App | iOS App

കൗമാരം താണ്ടി യൗവനത്തിൽ എത്തി “ബാലൻ അഭ്യസിക്കേണ്ടുന്ന വഴിയവനെ പഠിപ്പിക്ക വൃദ്ധനായാലും അത് നിന്നെ വിട്ടുമാറുകയില്ല ”
എന്റെ ‘അമ്മ ഈ വാക്യം ശിരസ്സാ വഹിച്ചു മക്കളെ എങ്ങനെ ക്രിസ്തിയതയിൽ വളര്ത്തണം എന്ന വ്യക്തമായ കാഴ്ചപ്പാടോടുക്കൂടി ഞങ്ങളെ മുൻപോട്ടു നയിച്ചു .ഇന്ന് ‘അമ്മ ഞങ്ങളുടെ കൂടെ ഇല്ല ഇതെഴുതുമ്പോൾ അമ്മ മരിച്ചിട്ടു 55 ദിവസം കഴിഞ്ഞിരിക്കുന്നു .
അമ്മയുടെ ആ വേർപാടിൽ ക്രിസ്തു എനിക്കാരായിരുന്നു ?
ഏഴാം കടലിനക്കരെയിരുന്നുകൊണ്ടു അമ്മയുടെ മരണം അറിയിപ്പിച്ചു ക്രിസ്തുഅന്നെനിക്ക് എന്റെ കൂടെപ്പിറപ്പായി . “പാപവും ഭാരവും വിട്ടു ഞാൻ ഓടുമാ നേരവും
യേശുവേ നോക്കിടും “എന്ന വാക്കുകൾ കേട്ട് ഉണർന്ന എന്നെ തേടിയെത്തിയത് അമ്മയുടെ വിയോഗ വാർത്തയാണ് .

യൗവന തീക്ഷ്ണതയിൽ പാപത്തിന്റെ കറകൾ പിടിച്ചു ചുവന്ന എന്റെ കരത്തിൽ ചുംബിച്ചുകൊണ്ട് ” നിന്റെ പാപം കടും ചുവപ്പായാലും ഹിമം പോലെ വെളുപ്പിക്കും ” എന്നുള്ള അവന്റെ വാക്കുകൾ എന്നിലെ പശ്ചാത്താപത്തിന്റെ പുതിയ മനുഷ്യനെ അല്പമായി ജീവീതത്തിൽ കൊണ്ടുവരുവാൻ ക്രിസ്തു എനിക്ക് അന്നും ഇന്നും എന്റെ പാപ വിമോചകനായി .

ആത്മീയ മേഖലകളിൽ പലപ്പോഴും പലയിടത്തും പല കാരണങ്ങളാൽ പലരും എന്നെ തള്ളി കളഞ്ഞപ്പോഴും “ക്രിസ്തു തന്റെ പൃഥു ഭവനത്തിൽ തിരസ്ക്കരിക്കപ്പെട്ടു ” എന്ന ബൈബിൾ വചനം
തന്നത് ക്രിസ്തുവും എന്നെപോലെയെന്ന ചേർത്തു നിർത്തലും തിരിച്ചറിവുമാണ് . “നാഥന് മുൾമുടി നൽകിയ ലോകമേ നീ തരും പേരെനിക്കെന്തിനായി ” ഈ വാക്കുകൾ തന്ന് ക്രിസ്തു ഇന്നും എന്റെ വീണ്ടെടുപ്പുകാരനാണ് .

രോഗ കിടക്കയിൽ അവൻ എന്റെ വൈദ്യനാണ് . വാഹനമോടിക്കുമ്പോൾ അവനെന്റെ സംരക്ഷകനാണ് , കടബാധ്യതതകളിൽ അവനെന്റെ യജമാനനാണു , ആര് കൈവിട്ടാലും എന്നെ കൈവിടാത്ത എന്റെ നാഥൻ ഈ ക്രിസ്തു മാത്രമാണ് .

ക്രിസ്തു എനിക്ക് എല്ലാമാണ് അവൻ എന്റെ ജീവനാണ്

-ADVERTISEMENT-

You might also like