സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആരാധനാലയങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, പ്രസക്ത കാര്യങ്ങൾ

▪️കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍

▪️അവശ്യസാധന ലഭ്യത ഉറപ്പാക്കും

▪️പൊതുഗതാഗതം ഉണ്ടാകില്ല

▪️സ്വകാര്യ വാഹനങ്ങൾ അനുവദിക്കും

▪️പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവ പ്രവർത്തിക്കും.

▪️ആരാധനാലയ ങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല

▪️റസ്റ്റോറൻ്റുകൾ തുറക്കില്ല. ഹോം ഡെലിവറി മാത്രം

▪️സംസ്ഥാന അതിർത്തികൾ അടയ്ക്കും

▪️ജില്ലകളിൽ പ്രത്യേക കോവിഡ് ആശുപത്രികൾ

▪️ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക താമസ സ്ഥലം.

▪️തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കും

▪️നിരീക്ഷണത്തിൽ കഴിയുന്ന ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കും

▪️അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 5 വരെ മാത്രം, കാസർകോഡ് കടകൾ 11 മുതൽ 5 വരെ. മെഡിക്കൽ ഷോപ്പുകൾക്ക് ഇളവ്.

▪️അന്യസംസ്ഥാനത്തു നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം.

▪️നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ടവർ പരിശോധിക്കും.

▪️കൂടുതൽ ഐസോലേഷൻ കേന്ദ്രങ്ങൾ

 

▪️സഹകരിക്കാത്തവരെ അറസ്റ്റ് ചെയ്യുവാനും ഉത്തരവ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.