ഇന്നത്തെ ചിന്ത : ധാരാളമായി കൊടുക്കുന്നവനെ ധാരാളമായി അനുഗ്രഹിക്കും

ജെ.പി വെണ്ണിക്കുളം

ദൈവനാമത്തിനുവേണ്ടി ചിലവാക്കുവാനും ചിലവിടുവാനും ക്രൈസ്തവ സമൂഹം ചെയ്യുന്ന പങ്ക്‌ വിലപ്പെട്ടതാണ്. ഇതു ക്രിസ്തീയ ധർമ്മമായതിനാൽ അധികമായി ചെയ്യുവാൻ നാം കടപ്പെട്ടിരിക്കുന്നു. അതു സന്തോഷത്തോടെയും സ്വമേധയായും ചെയ്യേണ്ടതാണ്. ഹൃദയവിശാലതയിൽ നിന്നും ചെയ്യുന്നതാണ് ദൈവം നോക്കുന്നത്. സദൃ.11:24 പറയുന്നു, ‘ഒരുവൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു’ എന്നാണ്. നന്മ വിതയ്ക്കുന്നവന് നന്മയും തിന്മ വിതയ്ക്കുന്നവന് തിന്മയും തിരികെ കിട്ടും. അമർത്തി അമർത്തി കുലുക്കി കുലുക്കി നല്ലൊരു അളവ് നിങ്ങളുടെ മടിയിൽ തരുമെന്നാണല്ലോ കർത്താവും പറഞ്ഞിരിക്കുന്നത് (ലൂക്കോസ് 6:38). പ്രിയരെ, നാം ചെയ്യുന്നതൊക്കെ ദൈവത്തിനെന്നപോലെ മനസ്സോടെ ചെയ്യുക. ഇങ്ങനെ ചെയ്യുന്നവരെ അവിടുന്നു നീതിയുടെ വിളവു വർധിപ്പിച്ചു മാനിക്കും.

ധ്യാനം: 2 കൊരിന്ത്യർ 9

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.