കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം, കേരളത്തിൽ 7 ജില്ലകൾ അടച്ചിടും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി.

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.

കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക​ള്‍ സ​മ്ബൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ള്‍ ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടും.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.