ഇന്നത്തെ ചിന്ത : ഞാൻ ദേശത്തിനു സൗഖ്യം വരുത്തും

ജെ.പി വെണ്ണിക്കുളം

ബൈബിൾ കാലം മുതലേ പലയിടത്തും മഹാമാരികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിൽ നിന്നും ജനത്തെ രക്ഷിക്കാനും ദൈവം പദ്ധതി ഒരുക്കിയിട്ടുണ്ട്. ‘ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല, ഒരു ബാധയും നിന്റെ കൂടാരത്തിൽ അടുക്കുകയില്ല’ എന്നും ദൈവം തന്റെ ഭക്തന്മാരിലൂടെ അരുളിചെയ്തിട്ടുണ്ട് (സങ്കീ.91:10).
അപ്പോൾ തന്നെ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നുമില്ല. എന്നാൽ ദൈവം എല്ലായ്പ്പോഴും വ്യവസ്ഥകൾക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്നവനാണ്. ശലോമോന്റെ കാലത്തു ദൈവം പറഞ്ഞതു ഞാൻ പാപം ക്ഷമിക്കും, ദേശത്തിനു സൗഖ്യം തരും എന്നാണ്. പക്ഷെ ജനം ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു. 1. തങ്ങളെത്തന്നെ താഴ്ത്തണം, 2. ദൈവമുഖം അന്വേഷിക്കണം, 3. ദുർമ്മാർഗങ്ങളെ വിട്ടുതിരിയണം. ഇതു മൂന്നും എപ്പോൾ സംഭവിക്കുന്നുവോ അപ്പോൾ സൗഖ്യമാണ്. ഇന്നും വചനത്തിൽ നാം വിശ്വസിക്കുക. നാം ചെയ്യാനുള്ളത് നാം ചെയ്യുമ്പോൾ ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നത് അവിടുന്നു ചെയ്യും എന്നതിൽ സംശയമില്ല.

post watermark60x60

ധ്യാനം: 2 ദിനവൃത്താന്തം 7

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like