ഇന്നത്തെ ചിന്ത : ബൈബിളിലെ ക്വാറന്റിൻ

ജെ.പി വെണ്ണിക്കുളം

‘ക്വാറന്റീൻ’ എന്ന പദം ഇപ്പോൾ നമുക്ക് പരിചിതമാണ്. പകർച്ചവ്യാധിയുള്ളവരെ, അവരുടെ രോഗം മറ്റുള്ളവരിലേക്കു പടരാതിരിക്കാൻ, ഒരു പ്രത്യേക സമയത്തേക്ക് ഒറ്റപ്പെട്ട സ്ഥലത്തു മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഈ പദം ഉപയോഗിക്കുന്നു. പഴയനിയമ കാലത്തു കുഷ്ഠരോഗം മരണത്തിന്റെ പ്രതിരൂപമായി കണക്കാക്കിയിരുന്നു. മാത്രമല്ല ഇതു പാപത്തിനു സദൃശ്യമായും ബൈബിൾ പറയുന്നു. മനുഷ്യന്റെ വിചാരങ്ങൾ, ആഗ്രഹങ്ങൾ, പ്രവർത്തികൾ, വാക്കുകൾ എല്ലാം പാപത്താൽ ബാധിക്കപ്പെടുന്നുണ്ടല്ലോ.

post watermark60x60

കുഷ്ഠരോഗം ഉണ്ടായാൽ അതു നേരത്തെ തന്നെ കണ്ടെത്താനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സൂക്ഷിക്കേണ്ടതിനും ദൈവം നൽകുന്ന നിയമങ്ങൾ ലേവ്യപുസ്തകത്തിൽ നാം വായിക്കുന്നു. കുഷ്ഠം ബാധിച്ച വ്യക്തിയെ ക്വാറന്റീൻ ചെയ്യാൻ (പാളയത്തിനു പുറത്തു) അനുവദിച്ചിരുന്നു. സൗഖ്യം പ്രാപിച്ചവർക്കു മടങ്ങിവരാനുള്ള അവസരവും ഉണ്ടായിരുന്നു. പുരോഹിതൻ പാളയത്തിനു പുറത്തുപോയി അവൻ ശുദ്ധനായി എന്നു ഉറപ്പാക്കണമായിരുന്നു. രോഗമുള്ളവന് തിരുനിവാസത്തിന് അടുത്തു ചെല്ലാൻ യോഗ്യത ഇല്ലായിരുന്നു. ദൈവസന്നിധിയിൽ അടുത്തുചെല്ലുന്ന ഓരോ ദൈവപൈതലും എത്രമാത്രം സൂക്ഷ്മത ഉള്ളവരായിരിക്കണം എന്നു ലേവ്യാപുസ്തകം പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ പകർച്ചവ്യാധികളുള്ളവരെ യേശു സൗഖ്യമാക്കിയിട്ടുണ്ട്. നമുക്കും പ്രാർത്ഥിക്കാം, കർത്താവ് ഏവരെയും സുഖമാക്കട്ടെ.

ധ്യാനം: ലേവ്യ 13,14

Download Our Android App | iOS App

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like