അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

കുണ്ടറ: സീയോൻ ദൈവസഭയുടെ അംഗവും മുളവന തുണ്ടുവിള ഷിബിൻ ഭവനിൽ പി. കുരികേഷിന്റെയും ജെസ്സിയുടെയും മകൾ ഷൈബി കുരികേശു (20) ബ്രെയിൻ സ്ട്രോക്കായി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ കണ്ടിഷനിൽ ആയിരിക്കുന്നു. ഇപ്പോൾ വെന്റിലേറ്റർ സപ്പോർട്ടിലാണ്. പരിപൂർണ്ണ വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

post watermark60x60

കൊട്ടാരക്കര സെന്റ്. ഗ്രിഗോറിയസ് കോളേജിലെ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഷൈബി. ഈ മാസം ഒൻപതാം തീയതി രാവിലെ കോളേജിലേക്ക് പോകുന്ന വഴിമധ്യേ ബസിൽ വച്ചു ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. MRI സ്കാനിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്നു തെളിഞ്ഞതിനാൽ അടിയന്തര സർജറിക്കായി അനന്തപുരി ഹോസ്പിറ്റലിലേക്ക് മാറ്റുകയും എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി വളരെ വഷളാവുകയും അബോധാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. അടിയന്തിരമായ സർജറിയാണ് ഡോക്ടർമാരുടെ നിർദ്ദേശം. പത്തുലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് അറിഞ്ഞത്. പ്രിയ കുടുംബം സാമ്പത്തികമായി വളരെ പ്രതിസന്ധിയിൽ ആയിരിക്കുന്നു. ദൈവമക്കളുടെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നു..

Mob: +91 99469 98210

-ADVERTISEMENT-

You might also like