അടിയന്തര പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ തിരുവനന്തപുരം റീജിയൻ

തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനം നിമിത്തം പലയിടത്തും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ പോലും പുതിയ പോസിറ്റീവ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുമ്പോൾ ജനം ഭീതിയിലാണ്. രാജ്യ വ്യാപകമായും സംസ്ഥാന തലത്തിലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റിതര സ്ഥാപനങ്ങളും അടച്ചിടേണ്ട സാഹചര്യത്തിലാണ് ഇപ്പോൾ.

ഈ സാഹചര്യത്തിൽ ചർച്ചുകളിൽ യോഗങ്ങൾ നടത്തുവാൻ കഴിയില്ലെന്നും, ഇപ്പോൾ ഭവനാന്തരീക്ഷത്തിൽ തന്നെ സമയം ചിലവഴിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും ആരോഗ്യപരമായ വിഷയങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്തരവാദിത്തപ്പെട്ടവരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടതാണെന്നും ശാരോൻ തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി.ജെ തോമസ് അറിയിച്ചു. മാർച്ച് 18 ബുധനാഴ്ച സൗകര്യപ്രദമായ ഒരുമണിക്കൂർ സമയം അതാതുഭവനങ്ങളിൽ എല്ലാ കർതൃദാസന്മാരും കുടുംബങ്ങളും വിശ്വാസ സമൂഹവും വിശേഷാൽ പ്രാർത്ഥനയ്ക്കു സമയം കണ്ടെത്തി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.