ദുരിതമനുഭവിക്കുന്നവർക്ക് വീണ്ടും സഹായമായി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററും – ശ്രെദ്ധയും

പത്തനംതിട്ട: ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിൽ പല പ്രദേശങ്ങളിലും കൊറോണ നിരീക്ഷണത്തിലായിരിക്കുന്ന ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ ആവശ്യമായ ഭക്ഷണ സാധനങ്ങൾ കൈമാറി.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ – ശ്രദ്ധയും ചേർന്നുകൊണ്ട് ഇന്ന് പത്തനംതിട്ട കളക്ടറേറ്റിൽ ശ്രദ്ധ ഡയറക്ടർ ഡോ. പീറ്റർ ജോയ്, ക്രൈസ്തവ എഴുത്തുപുര സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ അമൽ മാത്യു എന്നിവർ ചേർന്ന് അവശ്യ സാധനങ്ങൾ നോഡൽ ഓഫീസർ അജയ് കെ.ആറിന് കൈമാറി.

തുടർന്നും വേണ്ടുന്ന സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും അപ്രകാരം ചെയ്യുവാൻ തയ്യാറാണെന്നും ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ അറിയിച്ചു. കൂടാതെ വരും ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യം, ശുചിത്വം എന്നിവയെ പറ്റിയുള്ള ബോധവത്കരണ ക്ലാസ്സുകളും, ഫ്ലാഷ്മൊബ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

കേരളം അഭിമുഖീകരിച്ച പ്രളയ കെടുതിയിലും ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ക്രൈസ്തവ എഴുത്തുപുരയും ശ്രെദ്ധയും വലിയ സഹായങ്ങൾ ചെയ്‌തിട്ടുണ്ട്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.