ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരളാ സ്റ്റേറ്റ്) സഭയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് പാസ്റ്റർ സി.സി തോമസ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരളാ സ്റ്റേറ്റ്)സഭയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് ഓവിയർസിയർ പാസ്റ്റർ സി.സി തോമസ് അറിയിച്ചു. മാറ്റിവച്ച തീയതികൾ പിന്നീട് അറിയിക്കും.

post watermark60x60

കൊറോണ വൈറസ് കേരളത്തിലും പടരുന്ന സാഹചര്യത്തിൽ എല്ലാ സഭാ പൊതുയോഗങ്ങളും മാറ്റിവയ്ക്കണമെന്നും,സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മുന്നറിയിപ്പുകളോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവമക്കളായ നാം ഈ വിഷയത്തെ ഓർത്തു പ്രാർത്ഥിക്കണമെന്നും പാസ്റ്റർ സി.സി തോമസ് പറഞ്ഞു.

-ADVERTISEMENT-

You might also like