പി.സി.ഐ ഗാന്ധി നഗർ യൂണിറ്റ് മുറ്റം കൺവൻഷൻ നടന്നു

രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ഗാന്ധി നഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച( 03.03.2020) രാത്രി 6 മണി മുതൽ 9 മണി വരെ ഒളശ്ശ റെവലേഷൻ സഭാംഗം ബാബുവിന്റെ ഭവന മുറ്റത്തു നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി.ജി. വർഗീസ് അധ്യക്ഷൻ ആയ യോഗത്തിൽ പ്രസിഡന്റ്‌ രാജീവ്‌ ജോൺ പൂഴനാട്‌ ഉദ്ഘാടനം ചെയ്തു. സഹോദരൻമാരായ തങ്കച്ചൻ, ജോയ് എന്നിവർ പ്രാർത്ഥിച്ചു. ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ ബൈജു ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പാസ്റ്റർ വൈ. അച്ചൻകുഞ്ഞു പ്രവർത്തന വിശദീകരണം നൽകി. കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി മാലം ദൈവ വചനം പ്രസംഗിച്ചു. ട്രെഷരാർ മാത്യു മുണ്ടമറ്റോം നന്ദി അറിയിച്ചു. സൗണ്ട് ഓഫ് റെവലേഷൻ ഒളശ്ശ ടീം ഗാനങ്ങൾ ആലപിച്ചു.

-ADVERTISEMENT-

You might also like