ഗോസ്പൽ ഹീലിംഗ് ക്രൂസൈഡ് മാർച്ച് 6 മുതൽ

ഹരിപ്പാട്: പള്ളിപ്പാട് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ സുവിശേഷ സമ്മേളനവും രോഗശാന്തി ശുശ്രൂഷയും നടക്കുന്നു. പള്ളിപ്പാട് ടൌൺ ഏ. ജി. വർഷിപ്പ് സെന്റർ നഗറിൽ വെച്ച്(പള്ളിപ്പാട് മാർക്കറ്റിന് സമീപം) എല്ലാദിവസവും വൈകിട്ട് 5. 30. മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്.

ലോകപ്രശസ്ത സുവിഷേകൻ രവി ഏബ്രഹാം (ചെന്നൈ) ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഒരു ആത്മീയ ഉണർവ്വിനായി ദൈവസഭകൾ ഐക്യമായി കൈകോർക്കുന്ന ഈ സമ്മേളനത്തിൽ കൊട്ടാരക്കര, കലയപുരം ഹെവൻലി ബീറ്റ്‌സ് ആരാധന നയിക്കും.

പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പി. പി. എഫ്. മുൻകൈ എടുത്താണ് ഈ സംയുക്ത സുവിശേഷ ഹീലിംഗ് ക്രൂസൈഡ്‌ ക്രമീകരിക്കുന്നത്. ക്രൂസൈഡ്‌ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ചുമതലയിൽ വിവിധ പ്രവർത്തന കമ്മറ്റികൾ മേൽനോട്ടം വഹിക്കുകയും, സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതായും, ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന പ്രാർത്ഥന ഗോപുരവും കൺവൻഷൻ നഗറിൽ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.