പ്രതിദിന ധ്യാന ചിന്തകൾ : അപ്പനെയും അമ്മയെയും ബഹുമാനിക്കണം

ജെ.പി വെണ്ണിക്കുളം

കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ദൈവത്തെ സ്നേഹിക്കുന്നവർ നിശ്ചയമായും മാതാപിതാക്കളെയും സ്നേഹിച്ചിരിക്കും. ന്യായപ്രമാണത്തിലെ അഞ്ചാമത്തെ കല്പനയും അതായിരുന്നുവല്ലോ. മാതാപിതാക്കളെ കഷ്ടപ്പെടുത്തുന്നവർ എക്കാലത്തുമുണ്ട്. അവർക്ക് ശിക്ഷ ലഭിക്കാതിരിക്കില്ല. അവർ ശപിക്കപ്പെട്ടവരെന്നു ആവർത്തനം. 27:16 പറയുന്നു. അവരുടെ വിളക്ക് കെട്ടുപോകുമെന്നു സദൃ. 20:20ൽ കാണുന്നു. മത്തായി 15:4ൽ കർത്താവും ഇതു പറയുന്നുണ്ട്. മാതാപിതാക്കളെ ബഹുമാനിക്കണമെന്നു പൗലോസും(എഫെ. 6:1) പറയുന്നു. ലേവ്യ. 20:9ൽ അപ്പനെയും അമ്മയെയും ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണമായിരുന്നു. അവരെ മരത്തിൽ തൂക്കിയിടുകയും കാക്കകളും കഴുകനും കൊത്തിപ്പറിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളോടുള്ള കടമ മറക്കുന്നവർ അവരുടെ സ്ഥാനത്തു ഒരുനാൾ എത്തുമെന്നുള്ള വസ്തുത മറന്നുപോകുന്നു.

ധ്യാനം: സദൃശ്യവാക്യങ്ങൾ 30

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.