- Advertisement -

ലേഖനം: മനഃസാക്ഷി മരവിച്ചവർ

ഷിജു മാത്യൂ

യിടെയായി നമ്മൾ വായിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ശരിക്കും വിശ്വസിക്കാൻ പ്രയാസമായി തോന്നാറുണ്ട്, സ്വപ്നം കാണുന്നതാണോ എന്ന് പലപ്പോഴും ചോദിച്ചു പോകാറുണ്ട്. പെറ്റമ്മ തന്റെ കുഞ്ഞിനെ പാറയിൽ അടിച്ചു കൊല്ലുന്നു, പാല് കുടിച്ചപ്പോൾ മാറിൽ കടിച്ചതിന്റെ പേരിൽ കുഞ്ഞിനെ കത്രിക കൊണ്ട് കുത്തി മൃതപ്രായനാക്കുന്നു. വിശുദ്ധ വേദപുസ്തകത്തിൽ ഒരു വാക്യം ഉണ്ട്.. ഒരു ‘അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ദൈവം നിന്നെ മറക്കുക ഇല്ലെന്നു. എന്ന് പറഞ്ഞാൽ ഒരു ‘അമ്മ തന്റെ കുഞ്ഞിനെ മറക്കുക എന്നുള്ളത് അസാധ്യമായ കാര്യം ആണ്.. എന്നാൽ അങ്ങനെ അവർ മറന്നു പോയാലും ദൈവം മറക്കില്ല. മനുഷ്യ സ്നേഹത്തിന്റെ അങ്ങേ അറ്റവും ദൈവ സ്നേഹവും തമ്മിൽ ഇവിടെ താരതമ്യ പെടുത്തുന്നു.

Download Our Android App | iOS App

ഇതൊക്ക കാണുമ്പോൾ നാം പൊതുവെ പറയാറുള്ള ഒരു കാര്യമുണ്ട്. ഇന്നത്തെ തലമുറയിൽ എന്തൊക്കെ സംഭവിക്കുന്നു, ഞങ്ങളുടെ ചെറുപ്പകാലത്തു ഇങ്ങനെ ഒന്നും കേട്ടു കേഴ്വി പോലുമില്ലാരുന്നു എന്ന്.

post watermark60x60

ഒരു തലമുറ വഴിപിഴച്ചു പോകുമ്പോൾ, അല്ലെങ്കിൽ ആ തലമുറയിൽ മൂല്യച്യുതി സംഭവിക്കുമ്പോൾ ആദ്യം വിരൽ ചൂണ്ടേണ്ടത് മാതാപിതാക്കളിലേക്കാണ്. നമ്മുടെ തലമുറ നല്ല രീതിൽ വന്നതിന്റെ ക്രെഡിറ്റ് നമ്മുടെ മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ആണ്.

നമുക്കു മുമ്പുള്ള തലമുറയ്ക് ചിലപ്പോൾ വിദ്യാഭ്യാസം, ലോക വിവരം ഒക്കെ കുറവായിരുന്നിരിക്കാം, പക്ഷെ അവർ നമ്മളെ മാനുഷിക മൂല്യങ്ങൾ പഠിപ്പിച്ചിരുന്നു, ദൈവ ഭക്തി പഠിപ്പിച്ചിരുന്നു, നാം ഇന്ന് മക്കളെ ഒരു മത്സരത്തിലേക് ഇറക്കി വിട്ടിരിക്കുക ആണ്‌. . ജയത്തിൽ കുറഞ്ഞൊന്നും അവിടെ ഇല്ല. എങ്ങനെയും ജയിക്കുക എന്ന് മാത്രം.

അവരുടെ കൂടെ ചിലവഴിക്കാൻ നമുക്കു സമയമില്ല, നല്ല കഥകളും ജീവിത പാഠങ്ങളും പഠിപ്പിച്ചു കൊടുക്കുന്ന മുത്തശിമുത്തച്ഛന്മാർ കുറഞ്ഞിരിക്കുന്നു. ഉള്ളവരെ ഒക്കെ പലരും ഒഴിവാക്കി. മറ്റുള്ളവരെ സ്നേഹിക്കണമെന്നും അവർക്കും ഈ ഭൂയിൽ ജീവിക്കണമെന്നും, നാം പഠിക്കുന്നതും വളരുന്നതും മറ്റുള്ളവർക്കും വേണ്ടി കൂടെ ആണ്‌ എന്നും പഠിപ്പിച്ചു കൊടുക്കാറില്ല . അവർ കാണുന്നത് മല്സരം മാത്രം, എങ്ങനെ എങ്കിലും മറ്റുള്ളവനെക്കാൾ മുന്നിൽ എത്തുക, അവിടെ മാനുഷിക മൂല്യങ്ങൾക്കും വികാരങ്ങൾക്കും സ്ഥാനമില്ല.

എന്നോട് ഒരിക്കൽ ഒരാൾ പറഞ്ഞു; തന്റെ മകൻ ഒരു ഡോക്ടർ ആയി കാണണമെന്നാണ് ആഗ്രഹം എന്നു. ഞാൻ കരുതി എത്ര നല്ല മനുഷ്യൻ,, ആതുര സേവന തല്പരൻ, പക്ഷെ അയാൾ പറഞ്ഞത് പറഞ്ഞത്,, ഡോക്ടറായാൽ കിട്ടുന്ന വിവാഹ കമ്പോളത്തിലെ  മൂല്യത്തെപ്പറ്റിയാണ്.പിന്നെ പദവികൾ, വരുമാനകണക്കുകൾ.

എന്റെ ചെറുപ്പത്തിൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കുറച്ചു നാൾ കാലിനു നല്ല സുഖമില്ലാത്ത കൊണ്ട്, രണ്ടു കിലോമീറ്ററിൽ കൂടുതൽ ഉളള ദൂരം നടന്നു പോകാൻ ബുദ്ധിമുട്ടാരുന്നു. എന്റെ ഒരു അയൽക്കാരൻ തന്റെ മകന് വാങ്ങിയ പുതിയ സൈക്കിൾ എനിക്ക് സ്കൂളിൽ പോകാൻ തന്നത് എപ്പളും ഞാൻ നന്ദിയോടെ ഓർക്കുന്നു.

എന്റെ എന്നതിന് പകരം, നമ്മുടേത് എന്ന്നാണ് നമ്മൾ പൊതുവെ കേട്ടിരുന്നത്., എത്രയോ വർഷങ്ങൾ കൂട്ടുകാരന്റെ പുസ്‌തകം കൊണ്ട് നമ്മൾ പഠിച്ചിരിക്കുന്നു.

മോനെ ഇത് അടുത്ത വര്ഷം അവനും കൂടെ ഉപയോഗിക്കാൻ ഉള്ളതാണ്.. അത് കൊണ്ട് വൃത്തിയായി ഉപയോഗിക്കണം എന്ന് പറഞ്ഞു കൊടുത്തിരുന്ന അമ്മമാർ.
ഇന്ന് പങ്കുവയ്ക്കലിനെ പറ്റി നമ്മൾ പറഞ്ഞു കൊടുക്കുന്നുണ്ടോ . എനിക്ക് ഉപയോഗം ഇല്ലാത്ത സാധനം മറ്റുള്ളവർക് കൊടുക്കുന്നതല്ല പങ്കുവയ്ക്കൽ. എനിക്ക് മാത്രം അര്ഹതപെട്ടതും അവകാശപെട്ടതുമായ ഒരു കാര്യത്തിന്റെ ഭാഗം നമ്മൾ മറ്റുള്ളവർക് കൊടുക്കുന്നതിനെ ആണു പങ്കു വയ്ക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ വക പാഠങ്ങൾ നമ്മൾ നമ്മുടെ തലമുറയ്ക് പറഞ്ഞു കൊടുക്കുന്നുണ്ടോ?

നാം ഇന്ന് അവർക്കു പറഞ്ഞു കൊടുക്കുന്നത് സ്വാർത്ഥത മാത്രം. സ്വാര്ഥതയിൽ ഞാൻ എന്ന വാക്ക് മാത്രമേ ഉള്ളൂ. എന്റെ വ്യക്തിപരമായ സുഖത്തിനു വേണ്ടി ആരെയും ഉപയോഗിക്കും, എന്തിനെയും ഒഴിവാക്കും.

ഇന്ന് സ്കൂളിൽ പോകുന്ന കുട്ടികൾക്കു സ്കൂളും സ്കൂൾ ബസ് വീടും അല്ലാതെ വേറൊന്നും ഇല്ല. സമൂഹവുമായി അവർക്കൊരു ഇടപെടൽ ഇല്ല, ആരോടും മിണ്ടരുത്, ആരെയും വിശ്വസിക്കരുത്, ആർക്കും ഒന്നും കൊടുക്കരുത്, നിന്റെ സാധനം നിനക്കു മാത്രം ഉള്ളതാണ്. എന്നല്ലേ നമ്മൾ ഇപ്പോൾ പഠിപ്പിക്കുന്നത്, അവർ ഇന്ന് കമ്പ്യൂട്ടറിൽ കാണുന്നതും പിടിച്ചു വാങ്ങുന്നതും തന്നില്ലെങ്കിൽ കൊന്നു തള്ളുന്നതുമായ കഥകൾ അല്ലെ. ഇങ്ങനെ പഠിക്കുന്ന കുട്ടികൾ പിന്നെ എങ്ങനെ വളർന്നു വരുമെന്നാണ് നമ്മൾ പ്രതീഷിക്കുന്നത്.

‘മാതാ പിതാ ഗുരു ദൈവം’ എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. അപ്പോൾ ഒരു തലമുറയുടെ വളർച്ചയ്ക്കും തകർച്ചയ്ക്കും ഏറ്റവും വലിയ ഉത്തരവാദിത്യം മാതാപിതാക്കൾക്ക് തന്നെ ആണ്.

-ADVERTISEMENT-

You might also like
Comments
Loading...