രണ്ടാം ദിവസം ക്രൈസ്റ്റ് അംബാസിഡേഴ്സ് സുവിശേഷവുമായി കാട്ടിക്കുളം അപ്പ പാറയിലേക്ക്

വയനാട്: ഏ.ജി മലയാളം ഡിസ്ട്രിക്റ്റിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇന്ന് കാട്ടിക്കുളം അപ്പ പാറയിലേക്ക്. അടിയാ വിഭാഗത്തിൽ ഉള്ളവരാണ് അപ്പപാറയിലെ ഏറിയ പങ്കും.ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന കുറുമാട്ടി അമ്മച്ചിയാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.1976 ലാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.നാല്പത്തി അഞ്ച് വർഷത്തോളം കർത്താവിനെ സേവിച്ച ആളാണ്‌ കുറുമാട്ടി അമ്മ ച്ചി. വയനാട്ടിൽ ട്രൈബൽ മിഷന്റെ പ്രവർത്തനം ആരംഭിക്കുന്നത് കുറമാട്ടി അമ്മച്ചി മുഖാന്തിരം ആണ്.

ഇന്നലെ കുറുംമ്പാലകോട്ടമല കുടികളിലെ വീടുകൾ സന്ദർശിക്കുകയും ആളുകളെ നേരിൽ കണ്ട് സുവിശേഷം പറയുകയും ചെയ്തു. പനമരം പഞ്ചായത്തിലുള്ള കുറുംമ്പാല കോട്ടമല കുടിയിൽ പണിയ വിഭാഗത്തിലുള്ള ആളുകളാണ് ഉള്ളത്. സുവിശേഷ പ്രവർത്തനം വളരെ വിരളമായ ഈ പ്രദേശത്ത് നിരവധി ആളുകളാണ് സുവിശേഷം ശ്രദ്ധിച്ചത്. ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ മല കയറി വേണം ഇവർ താമസിക്കുന്ന വിടുകളിൽ എത്താൻ .ഉച്ചകഴിഞ്ഞ് അഞ്ചു കുന്ന് കോളനി സന്ദർശിച്ചു അതും പനമരം പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്, കണ്ണ് നിറയുന്ന കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്. കുഞ്ഞുങ്ങൾ ഉൾപ്പടെ ഉള്ള ആളുകൾ ലഹരി ഉപയോഗിക്കുന്നവരാണ്.ഏകദേശം മുപ്പതോളം കുടുംബങ്ങളണ് ഇവിടെ ഉള്ളത്. ആത്മഹത്യകൾ ഇവിടെ മിക്കവാറും നടക്കാറുണ്ട്.

പാസ്റ്റർ സാം പി ലൂക്കോസ്, അരുൺകുമാർ, ബെന്നി ജോൺ, ഷിൻസ് പീ.റ്റി, സാബു റ്റി സാം, ബിനിഷ് ബി.പി, സാമുവേൽ ജോർജ്, ടോണി ഫിലിപ്, ജീനു വർഗിസ്, ജെയ്സു വർഗിസ് എന്നിവരാണ് ഈ രണ്ട് ദിവസങ്ങളിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.