ഉമ്പർനാട് ഏ.ജി സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 20 മുതൽ

കല്ലുമല: ഉമ്പർനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 20 മുതൽ 22 വരെ നടത്തപ്പെടുന്നു.

കല്ലുമല എം.ബി.ഐ.യ്ക്ക് വടക്ക് ആക്കനാട്ടുകാര പി കൊച്ചുണ്ണൂണ്ണിയുടെ ഭവനത്തിനു മുൻവശം വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്.

ഏ.ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ റ്റി.വി പൗലോസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ റ്റി.ജെ ശാമുവേൽ(ഏ.ജി മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട്)എന്നിവർ ദൈവവചനം സംസാരിക്കും. മാവേലിക്കര പ്രയ്‌സ് മെലഡി ഗോസ്പൽ വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷിബു ബേബി ,കൊച്ചുണ്ണൂണ്ണി എന്നിവർ നേതൃത്വം നൽകും.

കേഫ ടിവി യൂടൂബ് ചാനലിലും ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.