റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് അനുഗ്രഹീത സമാപ്തി

പൂർണസമയ സുവിശേഷ വേലക്കായി 8 സഹോദരൻന്മാരെയും 15 സഹോദരിമാരെയും തിരഞ്ഞെടുത്തു

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് അനുഗ്രഹീത സമാപ്തി. കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ ബുധനാഴ്‌ച ആരംഭിച്ച കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത വിശുദ്ധ സഭായോഗത്തിൽ റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു മുഖ്യസന്ദേശം നൽകി. വിശ്വാസ സമൂഹം ക്രിസ്‌തുവിന്റെ താഴ്മ മാത്യകയാക്കി ജീവിതം നയിക്കണമെന്ന് എന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.

post watermark60x60

കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടിയുടെ പ്രാർത്ഥനയോടു ആരംഭിച്ചത്. 95 പേര് ജലസ്നാനമേറ്റു. സംയുക്ത സഭായോഗാനന്തരം ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ മുംബൈ സെന്റർ പാസ്റ്റർ യൂനിസ് മസീഹ് പ്രസംഗിച്ചു. രോഗസൗഖ്യം ലഭിച്ചവർ സാക്ഷ്യങ്ങൾ പങ്കുവെച്ചു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ ശുശ്രൂഷക്ക് നേതൃത്വം നൽകി.

ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സ്തോത്ര മുഖരിതമായ സുവിശേഷ വിളംബര റാലി കൊട്ടാരക്കര ടൗൺ റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷന് തുടക്കമായത്.
രാത്രി നടന്ന സുവിശേഷ പ്രസംഗങ്ങളിൽ അടയാർ സെന്റർ പാസ്റ്റർ പി.ജോൺസൺ, ഡൽഹി സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു), അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് എന്നിവരും പകൽ നടന്ന പൊതുയോഗങ്ങളിൽ തൃശ്ശൂർ സെന്റർ പാസ്റ്റർ വി.ജോർജ്കുട്ടി, പുനലൂർ സെന്റർ പാസ്റ്റർ സണ്ണി ജെയിംസ്, മധുര സെന്റർ പാസ്റ്റർ വിക്ടർ മോഹൻ എന്നിവരും പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

Download Our Android App | iOS App

സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം എന്നിവയും നടന്നു. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും പതിനായിരങ്ങൾ കൺവൻഷനിൽ പങ്കെടുത്തു.
ഈ വർഷത്തെ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷനിൽ പൂർണസമയ സുവിശേഷ വേലക്കായി 8 സഹോദരൻന്മാരെയും 15 സഹോദരിമാരെയും തിരഞ്ഞെടുത്തു.
സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടന്നു.
ഭക്ഷണ ക്രമീകരണവും താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ക്രമീകരിച്ചിരുന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.ജെ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like