വിശ്വാസ സമൂഹം ക്രിസ്‌തുവിന്റെ താഴ്മ മാത്യകയാക്കി ജീവിതം നയിക്കണം: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

ഇന്ന് വൈകിട്ട് നടക്കുന്ന പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയോട് കൊട്ടാരക്കര സർവ്വദേശീയ കൺവൻഷൻ സമാപിക്കും

കൊട്ടാരക്കര: നാം ക്രിസ്‌തുവിന്റെ താഴ്മ മാത്യകയാക്കി ജീവിതം നയിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.
കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ ബുധനാഴ്‌ച ആരംഭിച്ച കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത വിശുദ്ധ സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സമൂഹത്തിന് ക്രിസ്‌തുവിന്റെ താഴ്മയാണ് കാണപ്പെടേണ്ടത് എന്ന് ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പറഞ്ഞു.

കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടിയുടെ പ്രാർത്ഥനയോടു സംയുക്ത വിശുദ്ധ സഭായോഗം ആരംഭിച്ചത്. കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും അനേക വിശ്വാസ സമൂഹവും സർവ്വദേശീയ കൺവൻഷനിൽ പങ്കെടുത്തു. ഇന്ന് പകൽ ജലസ്നാനം, ശിശു പ്രതിഷ്ഠ എന്നി ശുശ്രൂഷകളും നടന്നു. വൈകിട്ട് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയിൽ രോഗസൗഖ്യം ലഭിച്ചവർ സാക്ഷ്യങ്ങൾ പങ്കുവെക്കും.

ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ ദൈവിക രോഗശാന്തി ശുശ്രൂഷക്ക് നേതൃത്വം നൽകും. സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം എന്നിവയും നടന്നു.
നാളെ രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
ഭക്ഷണ ക്രമീകരണവും താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ക്രമീകരിച്ചിരുന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ പി.ജെ ബാബു എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading