രണ്ടാമത് സുവിശേഷ സദസ്

റാന്നി: റാന്നി ഈസ്റ്റ് സെന്റർ പി.വൈ.പി.എ ഗ്രാമീണ കുടുബങ്ങളിലേക്ക് സുവിശേഷം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ റാന്നി ബഥേൽ വാകത്താനം സഭയുടെ സഹകരണത്തോടെ ഒരുക്കുന്ന സുവിശേഷ സദസ് ഫെബ്രുവരി 11 ചൊവ്വ വൈകിട്ട് 6 മുതൽ 9 വരെ ഇടമൺ കട്ടപ്പുറത്ത് ജോയിയുടെ ഭവനങ്കണത്തിൽ നടത്തപ്പെടുന്നു. പത്തനംതിട്ട സോണൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് അധ്യക്ഷനായ സദസ്സിൽ റാന്നി ഈസ്റ്റ് സെന്റർ പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാം സുവിശേഷം പങ്കുവെക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.