റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ സമാപിച്ചു

നെടുവീർപ്പിട്ടു പ്രാർത്ഥിക്കുന്ന ദൈവമക്കളെയാണ് സഭയ്ക്ക് ആവശ്യം: ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്

തൃശ്ശൂർ: സത്യസഭയ്ക്കും അപ്പോസ്തോലിക ഉപദേശത്തിനും എതിരായി എഴുന്നേൽക്കുന്ന എല്ലാ സാത്താന്യ ശക്തികൾക്കും എതിരായി നെടുവീർപ്പിട്ടു പ്രാർത്ഥിക്കുന്ന ദൈവമക്കളെയാണ് സഭയ്ക്ക് ആവശ്യമെന്ന് റ്റിപിഎം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് പ്രസ്താവിച്ചു. തൃശ്ശൂർ വിലങ്ങന്നൂരിൽ നടന്ന വാർഷിക സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു കാൽവറി ക്രൂശിൽ കഷ്ടങ്ങളൊക്കെയും സഹിച്ചത് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും രോഗം സൗഖ്യമാകുന്നതിനും പാപങ്ങളിൽ നിന്നും വിടുവിക്കപ്പെടുന്നതിനും മാത്രമല്ല, നമ്മെ ഏവരെയും തന്റെ മഹത്വത്തിൽ തന്നോട് കൂടെ ഇരുത്തേണ്ടതിനുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി നടന്ന സുവിശേഷ പ്രസംഗങ്ങളിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ തോമസ് വൈദ്യൻ, പാസ്റ്റർ ജോസ് മാത്യു (ഫിലാഡൽഫിയ), അസ്സോസിയേറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ പ്രസംഗിച്ചു. മറ്റു യോഗങ്ങളിൽ കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടി, എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജ്, കട്ടപ്പന സെന്റർ പാസ്റ്റർ എം.ഡി ജയകുമാർ, കോഴിക്കോട് സെന്റർ പാസ്റ്റർ എം.സി ബാബുകുട്ടി എന്നിവർ പ്രസംഗിച്ചു. യുവജന സമ്മേളനത്തിന് എൽഡർ സജീവ്‌ തോമസ് (തൃശ്ശൂർ), ബ്രദർ  ഷൈനു (കൊട്ടാരക്കര) എന്നിവർ നേതൃത്വം നൽകി.
സെന്റർ കൺവൻഷനിൽ 14 പേര് ജലസ്നാനമേറ്റു, ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഫെബ്രുവരി 2 ന് നടന്ന സുവിശേഷ വിളംബര റാലിയിൽ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുത്തു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് സെന്റർ കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
ഇന്ന് രാവിലെ നടന്ന സംയുക്ത വിശുദ്ധ സഭായോഗത്തിൽ തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. തൃശ്ശൂർ സെന്റർ പാസ്റ്റർ ജോർജുകുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ജേക്കബ്സൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.