ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് കൺവൻഷൻ മാർച്ച്‌ 27 മുതൽ

പത്താൻക്കോട്ട്: ഐ.പി.സി ഹിമാചൽ സ്റ്റേറ്റ് കൺവൻഷൻ മാർച്ച്‌ 27 മുതൽ
29 വരെ നടത്തപ്പെടുന്നു. പത്താൻക്കോട്ട് നൽവ പാലത്തിന് സമീപം ഹർപ്രകാശ് ടീസ് പാലസിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

ഐ. പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ജേക്കബ് ജോൺ(മുൻ ഐ.പി.സി ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ വി. ജെ തോമസ്‌(ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ്‌), ഡോ. ടൈറ്റസ് ഈപ്പൻ(ഐ.പി. സി ഹിമാചൽ സ്റ്റേറ്റ് പ്രസിഡന്റ്‌), പാസ്റ്റർ സ്റ്റാൻലി ജോസഫ്, പാസ്റ്റർ ദാനിയേൽ കൊന്നന്നിൽക്കുന്നതിൽ(ഐ.പി. സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ബെന്നി തോമസ്(കേരളാ), ജോയ് താനുവേലിൽ(ഐ.പി.സി ജനറൽ കൗൺസിൽ മെമ്പർ), വർക്കി എബ്രഹാം(ഐ.പി. സി ഹിമാചൽ കൗൺസിൽ മെമ്പർ) എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ ആഷ്‌വാണി ഗില്ലിനൊപ്പം ഐ.പി.സി ഹിമാചൽ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

കണവൻഷനോടനുബന്ധിച്ചു എല്ലാ ദിവസവും രാവിലെ 5 മണിമുതൽ 6 വരെ പ്രഭാതപ്രാർത്ഥന, 8 മണിമുതൽ 10 വരെ ബൈബിൾ ക്ലാസ്, 10 മണിമുതൽ 1 വരെ സുവിശേഷയോഗം, ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ പാസ്റ്ററൽ കോൺഫറൻസും, സഹോദരി മീറ്റിങ്ങും വൈകിട്ട് 5:10 മുതൽ 8:30 വരെ പൊതുയോഗവും നടത്തപ്പെടും. ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 വരെ ഓർഡിനേഷൻ സർവീസും, ഉച്ചകഴിഞ്ഞ് 2 മണിമുതൽ 4 വരെ പി.വൈ.പി.എ, സൺഡേ സ്കൂൾ വാർഷികവും നടത്തപ്പെടും. ഞാറാഴ്ച രാവിലെ 9 മണിമുതൽ 12:30 വരെ നടത്തപെടുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ സോഖ മസി, പാസ്റ്റർ എം. എം ജോൺ, പാസ്റ്റർ റോജൻ കെ. ജേക്കബ്, അശ്വനി കുമാർ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി കൺവൻഷന്‌ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.