റവ.ബെന്നി ജോൺ വീണ്ടും ഇന്ത്യ ദൈവസഭ സെൻട്രൽ-ഈസ്റ്റേൺ റീജിയണൽ ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു

അനീഷ് വലിയപറമ്പിൽ

കൊൽക്കത്ത: ഇന്ത്യ ദൈവസഭ സെൻട്രൽ-ഈസ്റ്റേൺ റീജിയണൽ ഓവസീയറായി റവ.ബെന്നി ജോൺ വീണ്ടും തിരെഞ്ഞടുക്കപ്പെട്ടു.അടുത്ത നാല് വർഷത്തേയ്ക്കാണ് പുതിയ നിയമനം.കഴിഞ്ഞ 4 വർഷമായി ദൈവസഭയുടെ ഈടുറ്റഭരണമികവിലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകാലയളവ്. സെൻട്രൽ ഈസ്റ്റേൺ റീജിയണിന്റെ ചിരകാല അഭിലാഷമായിരുന്ന പുതിയ ഹെഡ് ഓഫീസ് ഇന്നാണ് ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആന്റേഴ്സൺ ഉത്ഘാടനം ചെയ്തത്. കഴിഞ്ഞ ഭരണകാലഘട്ടം ദൈവസഭ വളർച്ചയുടെ പാതയിലൂടെയാണ് സഞ്ചരിച്ചത്. അനേകം സംസ്ഥാനങ്ങളിൽ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും,അനേകം സഭ-പാഴ്സനേജ് നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

പുനലൂർ ഒറ്റക്കൽ ദൈവസഭാംഗമായ പാ.ബെന്നി ജോൺ ഒറ്റക്കൽ പുത്തൻപറമ്പിൽ പരേതരായ ജോൺ-പെണ്ണമ്മ ദമ്പതികളുടെ ഇളയ മകനാണ്. സെക്യുലർ വിദ്യാഭാസത്തിനു ശേഷം കോട്ടയം വാകത്താനം ടാബർനാക്കിൾ ബൈബിൾ കോളജ്ജ്, ദൈവസഭയുടെ ബോംബെയിലുളള ബൈബിൾ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ വേദപഠനം പുർത്തിയാക്കി. ബോംബെയിൽ മിഷനറിയായി തുടരവേ ഇന്ത്യ ദൈവസഭയുടെ സഭാ ശുശ്രൂഷപദവി ഏറ്റെടുത്തു.തുടർന്ന് ഡോംവാലി,കല്യാൺ, ദുർഗ്ഗ്,റൂർക്കല,കൊൽക്കത്ത തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചും, സെൻട്രൽ ഡിസ്ട്രിക്ട് പാസ്റ്ററായും, കൌൺസിൽ മെംബറായും ദൈവസഭയുടെ ബൈബിൾ സ്കൂൾ രജിസ്ട്രാർ പദവിയിലും ഇന്ത്യ ദൈവസഭയുടെ ഉന്നതാധികാര സമിതിയായ ഗവേണിംഗ് ബോഡി മെംബറായും സുത്യർഹസേവനം അദ്ദേഹത്തിനായിട്ടുണ്ട് ആയിട്ടുണ്ട്.

ഗ്രാമീണ സുവിശേഷീകരണ രംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തി ജാർഖണ്ഡ്,ഒഡീഷ-ബംഗാളിലെ നിരവധി ഭാഗങ്ങൾ തന്റെ നേതൃത്വത്തിൽ സുവിശേഷകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ധാരാളം തവണ സുവിശേഷവിരോധികളുടെ ആക്രമണത്തിനും ഭീഷണികൾക്കും ഇരയായിട്ടുണ്ട്. നിരവധി യുവജനങ്ങൾക്ക് സുവിശേഷാവേശം പകർന്ന് അവരെ സുവിശേഷീകരണരംഗത്ത് കരംപിടിച്ചുയർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പാ.ബെന്നി ജോണിന്റെ ഭരണതുടർച്ചയെ വിശ്വാസിസമൂഹം വലിയ ആവേശത്തോടും പ്രതീക്ഷയോടുമാണ് കണ്ടിരിക്കുന്നത്.ഷേർളി ബെന്നിയാണ് സഹധർമ്മിണി. ഷിബിൻ,ഗ്രേസ് എന്നിവർ മക്കളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.