വീടുകളിലേക്ക് തുണി സഞ്ചിയുമായി ചേലക്കരയിലെ ഐക്യ പെന്തക്കോസ്ത് കുട്ടായ്മ (യു.പിഎഫ് ചേലക്കര)

ചേലക്കര: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിന് ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിക്ക് പിന്തുണയേകികൊണ്ട് പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി വീടുകളിലേക്ക് തുണി സഞ്ചികളുമായി
ചേലക്കരയിലെ ഐക്യ പെന്തകൊസ്ത് കുട്ടായ്മ (UPF ചേലക്കര) .

ചേലക്കരയിലെ ഐക്യ പെന്തക്കോസ്ത് കുട്ടായ്മ (UPF ചേലക്കര), ഫെബ്രുവരി 7 വെള്ളി മുതൽ ഫെബ്രുവരി 9 ഞായർ വരെ ചേലക്കര ആലുക്കാസ് ഗ്രൗണ്ടിൽ വെച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗവും “ചേലക്കര “പെന്തകൊസ്ത് ഫെസ്റ്റ് 2020” അനുബന്ധിച്ചാണ് ഇത്തരമൊരു ആശയവുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുന്നത് എന്ന് UPF ചേലക്കരയുടെ പ്രസിഡന്റ് പാസ്റ്റർ സതിഷ് മാത്യു പറഞ്ഞു.

പാസ്റ്റർമാരായ എ.സി സാമുവേൽ(രക്ഷാധികാരി) , വി. ജെ ജോൺ(വൈസ് പ്രസിഡൻറ്), അജിഷ് ജോസഫ്(സെക്രട്ടറി), സന്തോഷ് കെ. ജോബ്(ജോ. സെക്രട്ടറി), ബെന്നി ജോസഫ് (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നലകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.