പി.വൈ.പി.എ കേരള സുവിശേഷ യാത്രയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കേരളാ സ്നേഹ സന്ദേശ യാത്രയ്ക്ക് തിരുവനന്തപുരത്ത്‌ തുടക്കം കുറിച്ചു. സാഹോദര്യം, സൗഹൃദം, മാനവികത എന്നിവ അടിസ്ഥാനപ്പെടുത്തി സംസ്ഥാന പി.വൈ.പി.എയുടെ രണ്ടാമത്തെ കേരളാ പര്യടനം ഇത്തവണ തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ല വരെയാണ് ഫെബ്രുവരി 5ന് പര്യടനത്തിന് സമാപനം തിരുവല്ലയിൽ നടത്തപ്പെടും.

96-മത് ഐ.പി.സി ജനറൽ കൺവെൻഷൻ സമാപന ദിവസം ഐ.പി.സി അന്തർദേശീയ പ്രസിഡന്റ്‌ റവ. ഡോ. റ്റി. വൽസൻ എബ്രഹാം പ്രസ്തുത റാലിയുടെ ഔദ്യോഗികമായി ഉത്ഘാടനം നിർവഹിച്ചു. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ടീം അംഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിച്ചു.

പര്യടനത്തിൽ കൊല്ലം ജില്ലയിൽ തെന്മല കൺവെൻഷൻ & മലപ്പുറം മേഖലാ പി.വൈ.പി.എയുമായി സഹകരിച്ചു കൊണ്ട് മലപ്പുറം കൺവൻഷൻ എന്നിവ കൂടെ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാം പി.വൈ.പി.എ മേഖലകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രസ്തുത റാലിയിൽ പരസ്യയോഗം, ട്രാക്റ്റ് വിതരണം, സ്കിറ്റ്, മിനി കൺവെൻഷൻ എന്നിവയായിട്ടാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.

ഇന്നലെ ചെങ്കൽചൂളയിൽ നടത്തപ്പെട്ട ആദ്യ പരസ്യയോഗത്തിൽ തിരുവനന്തപുരം മേഖല പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.സി. തോമസ് തിരുവനന്തപുരം മേഖലയിലെ യാത്രയുടെ ഉത്ഘാടനം നിർവഹിച്ചു.

ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ എന്നിവർ വചനത്തിൽ നിന്നും സംസാരിച്ചു.

ഐ.പി.സി ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി എൽ.കെ. റോയി ആശംസകൾ നേർന്നു, സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാബു ആര്യപ്പള്ളിൽ സ്വാഗതം പ്രസംഗം നടത്തി.

ചെങ്കൽ ചൂള പിന്നിട്ട് തെന്മലയിലേക്ക്‌:

ഒത്തിരി പരസ്യയോഗങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുണ്ടെങ്കിലും ഇന്നലെ തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ നടത്തപ്പെട്ട പരസ്യയോഗത്തിൽ പ്രഭാഷണം നടത്തിയത് ഏറെ ആവേശകരമായി തോന്നി.

അതിനു രണ്ട് കാരണങ്ങൾ ആണ്. ഒന്ന്, സ്ഥലം ചെങ്കൽച്ചൂള ആയത്കൊണ്ട്, ഒരു കാലത്തു ഗുണ്ടാവിളയാട്ടങ്ങളുടെയും, കൊട്ടേഷൻ സംഘങ്ങളുടെ, കൊലപാതകങ്ങളുടെ പര്യായമായിരുന്ന സ്ഥലം ഇന്ന് ആകെ മാറിയിരിക്കുന്നു.

പോലീസിനോ, ലാത്തിക്കൊ കഴിയാത്തത് സുവിശേഷത്തിനു കഴിഞ്ഞു. അവിടെ നിന്ന് മഹാസന്തോഷത്തിന്റെ വിളംമ്പരം നടത്തുന്നത് എന്ത് ആവേശകരമാണ്.

രണ്ടാമത്തെ കാരണം, ചെങ്കൽ ചൂളയിൽ ഞാൻ നേരത്തെ സുവിശേഷവുമായി നിന്നിട്ടുണ്ട്. ഈ പ്രാവശ്യം പി.വൈ.പി.എയുടെ ഭാഗമായിട്ടാണ് നിന്നത്. നമ്മൾ വളർന്നു വന്ന എന്നും മനസ്സിൽ ആവേശമായ പി.വൈ.പി.എ സുവിശേഷീകരണ മേഖലയിൽ മുന്നോട്ട് പോകുമ്പോൾ അതിന്റെ ഭാഗമായി നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദം നൽകുന്നതാണ്.

ഇന്നിനി കൊല്ലം ജില്ലയുടെ സ്വകാര്യ അഹങ്കാരമായ തെന്മലയുടെ മണ്ണിൽ..!

കേരള സംസ്ഥാന പി.വൈ.പി.എ യുടെ സുവിശേഷ യാത്ര മുന്നോട്ട് നീങ്ങുമ്പോൾ ഓരോ ദിവസങ്ങളും ഉജ്ജലമാകും എന്ന പ്രതീക്ഷയോടെ..!

ഒപ്പം കേരളത്തിലെ എല്ലാ പി.വൈ പി.എ സുഹൃത്തുക്കളും അതാത് സ്ഥലങ്ങളിൽ ഞങ്ങൾക്കൊപ്പം കൂടാൻ ആഹ്വാനം ചെയ്തുകൊള്ളുന്നു.

_സുവി. ഷിബിൻ ജി. ശാമുവേൽ (പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.