18-മത് ഐപിസി കോന്നി സെന്റർ കൺവൻഷൻ

ജിബിൻ ഫിലിപ്പ് തടത്തിൽ

പത്തനംതിട്ട: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 18-മത് കോന്നി സെന്റർ കൺവൻഷൻ 2020 ജനുവരി 29 ബുധൻ മുതൽ ഫെബ്രുവരി 2 ഞായർ വരെ (എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ) വകയാർ സ്റ്റേറ്റ് ബാങ്കിനു സമീപം എട്ടാം കുറ്റി ജംഗ്ഷനിൽ നടത്തപ്പെടുന്നു.

News Middle Advt Banner

ജനുവരി 29ന് വൈകിട്ട് ഐപിസി കോന്നി അസോസിയേറ്റ് സെന്റർ പാസ്റ്റർ എബ്രഹാം ഈശോ ഉദ്ഘാടനം ചെയ്യും. കർത്താവിന്റെ ദാസന്മാരായ പാസ്റ്റർ റ്റി.പി ഡാനിയേൽ (കോന്നി സെന്റർ രക്ഷാധികാരി) പാസ്റ്റർ സാം ജോർജ്( ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ ഷിബു നെടുവേലിൽ ( ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ റ്റി.ജെ സാമുവേൽ, പാസ്റ്റർ പി.സി ചെറിയാൻ, പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ (ഐപിസി കോന്നി സെന്റർ പാസ്റ്റർ) എന്നിവർ ദൈവവചനം സംസാരിക്കുന്നു. ലോർഡ്‌സൺ ആന്റണി, ജെറി ടൈറ്റസ്, ഇമ്മനുവേൽ കെ.ബി, ഷിബിൻ ഷാ, എന്നിവർ ആരാധനക്ക് നേതൃത്വം നൽകുന്നു

ജനുവരി 31 വെള്ളിയാഴ്ച രാവിലെ 10 മുതൽ 1 വരെ സഹോദരി സമാജം നടത്തപ്പെടുന്നു സിസ്റ്റർ സൂസൻ തോമസ് ബഹാറിൻ ദൈവവചനം സംസാരിക്കും, ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ സൺഡേ സ്കൂൾ പി വൈ പി എ സംയുക്ത വാർഷികം. ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത സഭായോഗവും സമാപന സമ്മേളനവും നടത്തപ്പെടുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading