ഏ.ജി ജനറൽ കൺവെൻഷൻ; മുഖ്യമന്ത്രി പങ്കെടുക്കും

അടൂർ:ഫെബ്രുവരി 4 മുതൽ 9 വരെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്‌ട്രിക്റ്റ് കൗൺസിലിന്റെ ജനറൽ കൺവെൻഷൻ പുതിയതായി പണികഴിപ്പിച്ച അടൂർ പറന്തലിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് കൺവെൻഷൻ നഗറിൽ വെച്ച് നടക്കും. പുതിയ കൺവെൻഷൻ കൺവൻഷൻ നഗറിന്റെ ഉത്ഘാടനം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. 9 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കും.

post watermark60x60

സഭാ സൂപ്രണ്ട് പാസ്റ്ററ്റ് പി.എസ്.ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ടി വി പൗലോസ്, റിബിൻ തിരുവല്ല എന്നിവർ മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി ക്ഷണിക്കുകയുണ്ടായി. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഈ മീറ്റിംഗിൽ പങ്കെടുക്കുന്ന കാര്യം അറിയിച്ചത്. അനുഗ്രഹീതരായ കർത്തൃദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നു. പ്രശസ്ത ഗായകൻ ഡോ.ബ്ലെസ്സൺ മേമന നയിക്കുന്ന ഗാനശുശ്രുഷയോടൊപ്പം എ ജി ക്വയർ ഗാനങ്ങൾ ആലപിക്കയും ചെയ്യും.

 

-ADVERTISEMENT-

You might also like