വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ബിരുദദാന സമ്മേളനം നടന്നു

റാന്നി: വെച്ചുച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ പത്തൊമ്പതാമത് ബിരുദദാന സമ്മേളനം സെമിനാരി ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ യോഹന്നാന്റെ അധ്യക്ഷതയിൽ നടന്നു ഐ.പി.സി ജനറൽ സെക്രട്ടറി സാം ജോർജ് മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തുവിനു വേണ്ടി നല്ല മാന പാത്രങ്ങൾ ആയിത്തീരണമെന്ന് തീം ആസ്പദമാക്കി അദ്ദേഹം സംസാരിച്ചു. പാസ്റ്റർ ജെയിംസ് മാത്യു പ്രസംഗം പരിഭാഷപ്പെടുത്തി.

പാസ്റ്റർ സോനു ജോർജ്, പാസ്റ്റർ രാജകുമാർ, ജെയിംസ് കോശി, ഗിരിജ സാം എന്നിവർ നേതൃത്വം നൽകിയ ബിരുദ ദാന സമ്മേളനത്തിൽ പാസ്റ്റർ ബെൻസ് യോഹന്നാൻ, പാസ്റ്റർ ജോയി എബ്രഹാം എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാസ്റ്റർ ബ്ലാസ് രാജു, പാസ്റ്റർ ജോൺസൺ മാത്യു, സുബി ജോൺസൺ എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർ സലൻ ചാക്കോ, പാസ്റ്റർ സി.എം. സാബു എന്നിവർ പ്രത്യേക അവാർഡുകൾ നൽകി. 2020 മെയ് 25ന് പുതിയ ബാച്ചുകൾ ആരംഭിക്കും.

-Advertisement-

You might also like
Comments
Loading...