കഥാസമാഹാരം ‘പാസ്റ്ററമ്മാമ’ പ്രകാശനം ചെയ്തു

തിരുവല്ല: അനുഗൃഹീത എഴുത്തുകാരനും ശുശ്രൂഷകനുമായ പാസ്റ്റര്‍ സന്തോഷ് ജോസഫ് എഴുതിയ 12 കഥകളുടെ സമാഹാരമായ ‘പാസ്റ്ററമ്മാമ’ പ്രകാശനം ചെയ്തു. പാസ്റ്റര്‍ വല്‍സന്‍ ഏബ്രാഹാമിന്റെ സാന്നിധ്യത്തില്‍ പുസ്തകത്തിന്റെ പ്രഥമ കോപ്പി പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിന്റെ കൈയില്‍ നിന്നും പാസ്റ്റര്‍ ഏബ്രാഹം ജോര്‍ജ്ജ് ഏറ്റുവാങ്ങി. പാസ്റ്റര്‍മാരായ രാജു ആനിക്കാട്, സജി നെടുങ്കണ്ടം, സി. സി. ജോണിക്കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം പ്രേഷിത പബ്ലിക്കേഷന്‍സ് ആണ് കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

You might also like