96-മത് കുമ്പനാട് കൺവൻഷന് തുടക്കമായി

ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ റ്റി വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്തു

ജിബിൻ ഫിലിപ്പ് തടത്തിൽ

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 96 മത് ജനറൽ കൺവെൻഷനു അനുഗ്രഹീതമായ തുടക്കം.  അടുത്ത ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ ടി വത്സൻ  എബ്രഹാം ഇന്ന് വൈകിട്ട് 7 മണിക്ക് ഉദ്ഘാടനം ചെയ്യുതു. ഈ വർഷത്തെ തീം  2 ദിനവൃത്താന്തം 7:14 ആസ്പദമാക്കി യഥാസ്ഥാപനം, താഴ്മ, വിശുദ്ധി, സൗഖ്യം എന്ന വിഷയാവതരണം നടത്തുകയും ചെയ്തു, ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷനായിരുന്നു. പൊതുസമ്മേളനം പാസ്റ്റർ റ്റി.ഐ ചെറിയന്റെ  പ്രാർത്ഥനയോടെ ആരംഭിച്ചു.
പാസ്റ്റർ രാജു ആനിക്കാട് ഈ വർഷത്തെ തീം ആസ്പദമാക്കി താഴ്മ എന്ന വിഷയത്തെ പറ്റി ദൈവവചന സംസാരിച്ചു.

വിവിധ ദിവസങ്ങളിലെ സുവിശേഷ സമ്മേളനങ്ങളില്‍ പാസ്റ്റര്‍മാരായ എം.പി. ജോര്‍ജുകുട്ടി, ടി.ഡി. ബാബു, ബേബി വര്‍ഗീസ്, തോമസ് ഫിലിപ്പ്, ഷിബു നെടുവേലില്‍, കെ. ജോയി, കെ.സി. തോമസ്, കെ.ജെ. തോമസ്, വര്‍ഗീസ് ഏബ്രഹാം, സാബു വര്‍ഗീസ് (ഹൂസ്റ്റൺ), സണ്ണി കുര്യന്‍, ഫിലിപ്പ് പി. തോമസ്, എം.എസ്. ശാമുവേല്‍, ഷിബു തോമസ് (ഒക്കലഹോമ), കെ.സി. ജോണ്‍, വില്‍സന്‍ ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിക്കുന്നു. കണ്‍വന്‍ഷനോടനുബന്ധിച്ച് ഹെബ്രോന്‍ ബൈബിള്‍ കോളജ് ബിരുദദാനം, സോദരി സമാജം സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ (എന്‍ആര്‍ഐ) സംഗമം, സ്‌നാന ശുശ്രൂഷ, ഐ.പി.സി ഗ്ലോബല്‍ മീഡിയ മീറ്റ്, സണ്‍ഡേസ്‌ക്കൂള്‍-പിവൈപിഎ സമ്മേളനം, യൂത്ത് ചലഞ്ച്, കിഡ്‌സ് ഫെസ്റ്റ് എന്നിവ നടക്കും.
ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിള്‍ ക്ലാസ്, രാവിലെ 10ന് പൊതുയോഗം,1.30 ന് മിഷണറി സമ്മേളനം എന്നിവയുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 5.30ന് സുവിശേഷ യോഗങ്ങള്‍ നടക്കും.

ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്ക് പേജിലൂടെ കൺവൻഷൻ തൽസമയ സംപ്രേക്ഷണം കാണാവുന്നതാണ്.
ക്രൈസ്തവ എഴുത്തുപുരയുടെ സ്റ്റാൾ ഹെബ്രോൻ ചാപ്പലിനു സമീപം പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.