അന്ന മോൻസിക്ക് ജന്മനാട് സ്വീകരണം നൽകി

എഡിസൺ ബി ഇടയ്ക്കാട്

കായംകുളം : നേപ്പാളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ അന്ന ആൻ മോൻസിക്ക് ജന്മനാട് ഊഷ്മള വരവേൽപ്പ് നൽകി. 12. 1. 2020 ഞായർ വൈകുന്നേരം നാല് മണിക്ക് ചെന്നൈ മെയിലിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ അന്ന മോൻസിയെ ഐപിസി സെഹിയോൻ ചർച്ചും, നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. കായംകുളം പട്ടണത്തിലൂടെ നടത്തിയ വാഹനപര്യടനത്തിൽ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ, നഗരസഭ പ്രതിനിധികൾ എന്നിവർ അടക്കം നൂറ് കണക്കിന് ആൾക്കാർ പങ്കെടുത്തു.

ജനുവരി 3 മുതൽ 7 വരെ നേപ്പാളിൽ നടന്ന അന്താരാഷ്ട്ര യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി പെൺകുട്ടിയാണ് അന്ന. ആദ്യ അവസരത്തിൽ തന്നെ 50 കിലോഗ്രാം റെസ്ലിങ് വിഭാഗത്തിൽ സ്വർണ മെഡൽ നേടുകയും ചെയ്തു. പഠനത്തിൽ മികവു പുലർത്തുന്ന അന്ന ഹോം സയൻസ് വിഭാഗത്തിൽ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. വീട്ടിലെ പ്രാരാബ്ധങ്ങളേയും ബുദ്ധിമുട്ടുകളേയും പരാജയപ്പെടുത്തിയാണ് അന്ന ഈ നേട്ടം കൈവരിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.