കുന്നംകുളം യു.പി.എഫ് 39-മത് വാർഷിക കൺവൻഷൻ

കുന്നംകുളം :കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെ (UPF)39-മത്‌ വാർഷിക കൺവെൻഷൻ റിവൈവൽ 2020ജനുവരി 24വെള്ളി മുതൽ 26ഞായർ വരെ കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ വച്ചു നടത്തപ്പെടുന്നു.

post watermark60x60

യു. പി. എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ. പ്രതീഷ് ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ കെ. ജെ. തോമസ് കുമളി, അജി ഐസക് അടൂർ, വർഗ്ഗീസ്‌ എബ്രഹാം റാന്നി, എന്നിവർ പ്രസംഗിക്കും.

25ശനി രാവിലെ 10:30ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ. സുജ അനീഷ് ദൈവവചനം ശുശ്രൂഷിക്കുന്നു. 26ഞായർ രാവിലെ 9:30ന് സംയുക്ത സഭായോഗവും വൈകിട്ടു 4:30ന് യൂത്ത് ഫെസ്റ്റിവൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും 10-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തുന്നു. യു. പി. എഫ് ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

ജനറൽ സെക്രട്ടറി ഷിബു. പി. യു, ട്രഷറർ. പി. ആർ. ഡെന്നി, പബ്ലിസിറ്റി കൺവീനർ. മേബിൻ കുര്യൻ, എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like