പാസ്റ്റർ സി. സി തോമസ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ ആയി തുടരും

മുളക്കുഴ: പാസ്റ്റർ സി. സി തോമസ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഇന്ന് മുളക്കുഴ സഭാ ആസ്ഥാനത്ത്‌ നടന്ന ഹിതപരിശോധനയിലാണ് പാസ്റ്റർ സി. സി തോമസ് വീണ്ടും തുടരുവാൻ വേണ്ടിയാ ഭൂരിപക്ഷം നേടിയത്.

മധ്യതിരുവിതാംകൂറിലെ നെഞ്ചകം എന്നറിയപ്പെടുന്ന ചെങ്ങന്നൂരിലെ മണ്ണിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട ദൈവത്തിന്റെ ദാസൻ ആണ് പാസ്റ്റർ തോമസ് ചാക്കോ എന്നറിയപ്പെടുന്ന സി.സി തോമസ്. തന്റെ ചെറുപ്രായത്തിൽ തന്നെ ദൈവീക ദർശനം പ്രാപിച്ച പാസ്റ്റർ സി.സി തോമസ് ദൈവിക ശുശ്രൂഷകളുടെ മഹത്വത്തിനും അതിന്റെ പരിശുദ്ധിക്കും ഒട്ടും കോട്ടം വരുത്താതെ ജീവിത വിശുദ്ധിയോടെ തന്നിൽ ഏൽപ്പിക്കപ്പെട്ട ദൈവീക വെളിപാടിന് പൂർണ്ണമായി സമർപ്പിച്ചുകൊണ്ട് സഭാനേതൃത്വതിൽ നിന്നുകൊണ്ട് കർത്താവിന്റെ വേല വിശ്വസ്തതയോടെ ചെയ്യുവാൻ തനിക്ക് ഇടയായിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകൻ ആയിരുന്നിട്ടുണ്ട്. അമേരിക്കയിൽ ഒരു ദൈവസഭയുടെ ഉത്തരവാദിത്വത്തിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. അതിനുശേഷം 2016 മുതൽ കേരളത്തിലെ ദൈവസഭകളുടെ നേതൃത്വത്തിലേക്ക് വന്നു.

പ്രാർത്ഥന ജീവിതമാണ് തന്റെ ജീവിതത്തിലെ വിജയം എന്ന് താൻ സാക്ഷിക്കുന്നു. പാസ്റ്റർ. സി. സി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ വികസനങ്ങളും, ആതുര സേവനങ്ങളും, ചാരിറ്റബിൾ പ്രവർത്തനങ്ങളൂം അനവധിയാണ്. 2018 കേരളക്കരയെ നടുക്കിയ മഹാ ജലപ്രളയത്തിൽ സഹായഹസ്തവുമായി വന്ന അർദ്ധ സേനയും മറ്റ് ഇതര വ്യക്തികളെയും പാർപ്പിക്കാനും, അവരോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻപിൽ ഇറങ്ങുവാനും, പ്രസ്ഥാനത്തിന്റെ പദവി അലങ്കരിക്കുന്ന വ്യക്തിയെന്ന നിലയിൽ മാറി നിൽക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എടുത്തുപറയേണ്ടുന്ന ഒന്നാണ്.
പാസ്റ്റർ സി.സി തോമസിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ !!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.