ഐ.പി.സി കർണാടക സംസ്ഥാന സൺ‌ഡേ സ്കൂൾ വിരുത് പരീക്ഷ ജനുവരി 12ന്

കർണാടക: സംസ്ഥാനതല സൺ‌ഡേ സ്കൂൾ പരീക്ഷക്ക്‌ ഒരുക്കങ്ങൾ പൂർത്തിയായി 2020 ജനുവരി 12 നു ഞായറഴ്ച്ച 3 പിഎം നു പരീക്ഷകൾ ആരംഭിക്കും. ലോക്കൽ തലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യർത്ഥികൾക്കു മാത്രമേ പരിക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു
ഈ വർഷം എൽ.കെ.ജി മുതൽ +2 വരെയുള്ളു ക്ലാസുകളിൽ 326 വിദ്യാർഥികൾ പരീക്ഷകൾ എഴുതും.

സ്‌റ്റേറ്റ് ഭാരവാഹികളായി ഡയറക്ടർ അഡ്വ. ജിയോ ജോർജ്‌, അസ്സോസിയേറ്റ് ഡയറക്ടർ പാസ്‌റ്റർ ലിജോ കോശി, സെക്രട്ടറി പ്രദീപ് മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സാജൻ സക്കറിയ പി, ട്രഷറർ പുന്നൂസ്‌ എം. കുര്യൻ എന്നിവർ നേതൃത്വം നൽകും. ബാംഗ്ലൂർ സെന്റർ വൺ, ബാംഗ്ലൂർ സൗത്ത്, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ വെസ്റ്റ്, ബാംഗ്ലൂർഈസ്റ്റ്, ചിക്കബെളപുര, ഷിമുഗാ, സൗത്ത് കനറാ, മംഗളൂർ കോസ്റ്റൽ എന്നി 9 സെന്ററികളിൽ വച്ചു പരീക്ഷ നടക്കും. എക്സാം ചീഫ് ഇൻവിജിലേറ്റർ ആയി സഹോദരന്മാർ ജോയ് ബാബു എടപ്പാട്ട്, ഗോഡ്ഫ്രെ ഫ്രാൻസിസ്, സി.സി. മാത്യു, പി.വി. പോൾ പാസ്റ്റർ ബ്ലെസ്സൺ ടി.സി, സഹോദരിമാർ ദീപാ എബ്രഹാം, റെജി സൈറസ് എന്നിവർ പ്രവർത്തിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.