ഭാവന: അന്തോണി അളിയാ എന്താ ഈ യഥാർത്ഥ ആരാധന??

സനു സണ്ണി

ന്റെ പൊന്നു അളിയാ അളിയൻ ഈ പെന്തകോസ്ത്കാരുടെ അടുത്ത് പോകുമെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ എന്റെ പെങ്ങൾ ചിന്നമ്മയെ അളിയനു കെട്ടിച്ചു തരില്ലായിരുന്നു..അളിയന്റെ പണ്ടത്തെ ആ ഉത്സാഹവും ചുറുചുറുക്കും  പള്ളി ഇടവകയിലെ അളിയന്റെ അന്നത്തെ ആ ആവേശവും പിന്നെ അളിയന്റെ ഈ  ഭംഗിയും അളിയന്റെ ഹൈ റേഞ്ച്ലെ നൂറ്റിഅമ്പതു ഏക്കർ  റബ്ബറും  ഒക്കെ കണ്ടപ്പോൾ എന്റെ അമ്മച്ചിക്ക് അളിയനെ അങ്ങ് ബോധിച്ചു അല്ലായിരുന്നു എങ്കിൽ നല്ല ഒന്നാംതരം പാലാക്കാരൻ നസ്രാണിയെ കൊണ്ട് എന്റെ കുഞ്ഞു പെങ്ങൾ ചിന്നമ്മയെ എനിക്ക് കെകിട്ടാൻ അറിയാമായിരുന്നു.. ആ അത് കൊണ്ട് അതൊക്കെ പറഞ്ഞിട്ട് ഇനി എന്നാ കാര്യം.. അന്തോണി അളിയാ..എന്താ ഈ യഥാർത്ഥ ആരാധന?? അളിയനു അറിയാമെങ്കിൽ പറഞ്ഞു താ.. നിങ്ങടെ ഈ കൈവച്ചു ഉള്ള തട്ടും കീബോർഡും ഡ്രംമ്മും  കൊണ്ട് ഉള്ള പ്രയോഗവും  ശബ്‌ദം വച്ചു ഉറക്കെ വിളിക്കുന്നതായിരിക്കും യഥാർത്ഥ ആരാധന എന്നായിരിക്കും അളിയൻ പറയാൻ വരുന്നത്..        അവറാൻ അളിയാ… ഇങ്ങു വാ.. ദേ ഈ കസേരയിൽ സ്വസ്തവായിട്ട് കുഞ്ഞളിയൻ ഇരിക്ക് എന്നിട്ട് ആ ജ്യൂസ്‌ അങ്ങോട്ട് കുടിക്ക്,  ചിന്നമ്മ ഉണ്ടാക്കിയതാ.. നല്ല ഒന്നാംതരം മുന്ദിരിഞ്ഞടെ  ആണ്, ഒന്നാം പാല് ആണ്… കുടിച്ച ശേഷം അളിയൻ ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം നൽകാം.. അവറാൻ  മട മട ഒന്നാം പാലിൽ ചിന്നമ്മ ഉണ്ടാക്കിയ മുന്തിരിടെ ജ്യൂസ്‌ കുടിച്ചു.. അവറാൻ നിർത്തീല ഒരു ഗ്ലാസ്‌ കൂടെ പോരട്ടെ.. അതും തട്ടിയ ശേഷം അന്തോണി  അളിയൻ സ്നേഹത്തിൽ ഒരു ചെറു ചിരിയോടെ സമാധാനത്തിൽ പറയാൻ തുടങ്ങി..

കുഞ്ഞു അളിയാ..പലരും ഇന്ന് ദൈവത്തെ ആരാധിക്കുന്നത് അജ്ഞതയിലാണ്. ദൈവം മനുഷ്യനെക്കാൾ എന്തോ വലിയ ഒന്നാണ്, മനുഷ്യനെക്കാൾ ശക്തിമാനാണ്  എന്നൊക്കെ കരുതി വാസ്തവത്തിൽ ദൈവം ആര് എന്നറിയാതെ  ഭയത്തിൽ ആരാധിക്കുന്നു.

നിങ്ങൾ അറിയാത്തതിനെ നമസ്‌ക്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്‌ക്കരിക്കുന്നു; രക്ഷ യഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു. സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്‌ക്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്‌ക്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. ദൈവം ആത്മാവു ആകുന്നു;അവനെ നമസ്‌ക്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്‌ക്കരിക്കേണം.(യോഹന്നാൻ 4:22-24)

പാട്ടു പാടുന്നതോ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നതോ വാദ്യോപകരണങ്ങൾ കൊണ്ടുള്ള സംഗീതധ്വനിയോ കൂട്ടത്തിൽ കേൾക്കുന്ന accompany മ്യൂസിക്കോ അല്ല യഥാർത്ഥ ആരാധന.

എന്താണ് യഥാർത്ഥ ആരാധന..??   “നമ്മുടെ ജീവിതം തന്നെയാണ് യഥാർത്ഥ ആരാധന”. ആരാധന ഒരു നിരന്തര അവസ്ഥ ആണ് ചില മണിക്കൂറുകൾ മാത്രം ഉള്ള അവസ്ഥ അല്ല ആരാധന. “സ്വയത്തിന്റെ മരണമാണ് ആരാധന”. എല്ലാവരുടേയും മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന മനുഷ്യൻ സ്വയം ദൈവത്തിൽ ഇറക്കിവെച്ച് പൂർണ സ്നേഹത്തോടെ നെടുമ്പാട് വീഴുന്നതുമാണ് (falling down) യഥാർത്ഥ ആരാധന. ദൈവത്തോടുള്ള സ്നേഹം വർധിച്ച് ദൈവസന്നിധിയിൽ നെടുമ്പാട് വീണു മുങ്ങി അലിഞ്ഞും ഇല്ലാതെ ആകുന്നതാണ് യഥാർഥ ആരാധന. ആരാധന ഒരു ബലി ആണ് മൃഗബലി അല്ല മറിച്ചു മനുഷ്യബലി ആണ്, ഒരു വ്യക്തി ഒരു മൃഗത്തെ ദൈവത്തിനു ബലി കഴിച്ചാൽ പിന്നെ ആ മൃഗം ആ വ്യക്തിയുടെതല്ല, പൂർണമായി ആ മൃഗം ദൈവത്തിന്റേതാണ്… അതുപോലെ നമ്മുടെ ഉടമസ്ഥാവകാശം (ownership) പൂർണമായി ദൈവത്തിനു അർപ്പിക്കുന്നതാണ് ആരാധന. നമുടെ കണ്ണുകൾ ദൈവത്തിനു ഉള്ളതാണ് നമ്മുടെ കാതുകളും ശബ്ദവും നാവും ശരീരവും മനസ്സും പൂർണമായി ദൈവത്തിൽ അർപ്പിച്ചു ഉടമസ്ഥാവകാശം ദൈവത്തിനു വിട്ടു കൊടുക്കുന്നതാണ് യഥാർത്ഥ ആരാധന….

ദൈവത്തെ ആരാധിക്കുവാൻ pilgrimage ന്റെ ആവശ്യം ഇല്ല  ദൈവത്തെ എല്ലായിടത്തും കൊണ്ടുപോകാം… നമ്മുടെ ownership ദൈവത്തിനു കൈമാറ്റം ചെയ്താൽ സൺഡേ സർവീസ് കഴിഞ്ഞു ചർച്ചിൽ നിന്നും ഇറങ്ങി നമ്മൾ വീട്ടിൽ വരുമ്പോൾ ദൈവവും നമ്മുടെ കൂടെ വീട്ടിൽ വരും, നമ്മൾ മറ്റു ബന്ധുക്കളോട് സംസാരിക്കുമ്പോൾ ദൈവം അവിടെ ഉണ്ടാകും, നമ്മൾ നമ്മുടെ റൂമിൽ ആയിരിക്കുമ്പോൾ ദൈവം നമ്മുടെ കൂടെ കാണും, ഭാര്യ ഭർത്താവിനോട്  സംസാരിക്കുമ്പോൾ ദൈവം അവിടെ കാണും,ഭാര്യ അമ്മയിഅമ്മയോട് സംസാരിക്കുമ്പോൾ ദൈവം അവിടെ കാണും വീട്ടിലെ കുഞ്ഞുങ്ങൾ തങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ ദൈവം അവിടെ കാണും. (ദൈവം നമ്മുടെ കൂടെ literally അക്ഷരീകമായി ഉള്ളപ്പോൾ നമ്മുടെ ജീവിതം എങ്ങനെ ആയിരിക്കും ?) നമ്മുടെ ownership ഉടമസ്ഥാവകാശം ദൈവത്തിനു കൊടുത്താൽ വാസ്തവത്തിൽ യഥാർത്ഥമായി ദൈവം നമ്മുടെ കൂടെ കാണും… ദൈവം നമ്മുടെ കൂടെ ഇല്ല ദൈവം ഒരു പ്രത്യേക സ്ഥലത്തു മാത്രമേ ഇരിക്കു എന്നു ചിന്തിച്ചാൽ നമ്മൾ നമ്മുടെ ദൈവത്തെ

ഒതുക്കി പരുതി നിശ്ചയിക്കുന്നതിനു തുല്യം ആണ്.. ദൈവത്തിനു പരിതികൾ ഇല്ല… ക്രിസ്തീയ ജീവിതം ആരാധനയാണ്. സഭായോഗം ആരാധനയാണ്. കുടുംബം ആരാധനയാണ്.  നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ആരാധന ആയി മാറണം.. ദൈവം കൂടെ ഉണ്ടായിരുന്നു എങ്കിൽ നമ്മൾ എത്ര ഭക്തന്മാർ ആയിരിക്കും അതുപോലെ ആകണം ജീവിതം മൊത്തം.. നമ്മുടെ രഹസ്യ ജീവിതവും പരസ്യ ജീവിതവും ദൈവം കാണുന്നു എന്ന ഓർമ എപ്പോഴും നമ്മക്ക് വേണം.. അളിയാ എന്നെ സ്വർഗത്തിൽ എത്തിക്കുന്നത് എന്റെ കഴിയുവകളോ പ്രഹസനങ്ങളോ എന്റെ പാട്ടോ ഞാൻ അത്ര നേരം പ്രസംഗിച്ചു എന്നത് ഒന്നും അല്ല എന്റെ അക്കാരനാട്ടിൽ എത്തി ക്കുന്നതു എന്റെ “വിശുദ്ധ ജീവിതം” ആണ്, എന്റെ ദൈവം ആയിട്ടുള്ള വ്യക്തിപരമായ ബന്ധം ദൈവം ആഗ്രഹിക്കുന്ന പോലെ ഇരുന്നാൽ ഞാൻ ഇപ്പോൾ മരിച്ചാൽ ദൈവത്തോടൊപ്പം ആയിരിക്കും..

ദൈവത്തോടുള്ള വിധേയത്വം ആണ് ആരാധന. ദൈവസന്നിധിയിൽ ദൈവത്തെ കണ്ടുകൊണ്ട് ഹൃദയം കൊണ്ടും പാട്ടു കൊണ്ടും മഹത്വപ്പെടുത്തുന്നതാണ് യഥാർദ്ധ  ആരാധന. നമ്മുടെ ശബ്ദം നമ്മുടെ വാക്ക് നമ്മുടെ ശരീരം നമ്മുടെ വിശുദ്ധി ദൈവം ചെയ്ത ഓരോ നല്ല അനുഭവങ്ങളും വർണിക്കുന്നതാണ് ദൈവത്തോടുള്ള ആരാധന. ആരാധന വചനത്തിൽ അടിസ്ഥാനപ്പെട്ടിരിക്കണം.

സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ(കൊലോസ്യർ 3:16)

“ദൈവം ആരാണ് എന്ന തിരിച്ചറിവിൽ നമ്മൾ ആരും അല്ല എന്ന തിരിച്ചറിവിൽ വേണം നമ്മൾ ദൈവത്തെ ആരാധിക്കുവാൻ.” ദൈവം ആരാധിക്കാൻ യോഗ്യൻ എന്നു ബുദ്ധിയിൽ തിരിച്ചറിഞ്ഞു ആത്മാവിൽ വേണം ദൈവത്തെ ആരാധിക്കാൻ.

എന്റെ ആത്മാവും ദൈവത്തിന്റെ ആത്മാവും തമ്മിൽ സംസാരിക്കുന്ന level ആണ് ആരാധന…. ദൈവത്തോടുള്ള ഇണപ്പ് കൂടിച്ചേരൽ ഒരു യോജിപ്പാണ് ആരാധന.

ദൈവം ആരാധന കൊതിയൻ അല്ല. ദൈവം ചോദിച്ചു ആരാധന മേടിക്കയില്ല. ഒരു അപ്പൻ തന്റെ മകനെ വിരട്ടി ആ മകനെക്കൊണ്ടു അപ്പനെ സ്നേഹിപ്പിക്കാൻ നോക്കിയാൽ ചിലപ്പോ ആ മകൻ പേടിച്ചു സ്നേഹം നടിക്കാം പക്ഷെ ആ സ്നേഹത്തിൽ ഒരു അർത്ഥവും ഇല്ല. അതുപോലെ നമ്മുടെ ദൈവവും ആരാധന ചോദിച്ചു മേടിക്കില്ല. ദൈവം ആരാധനയ്ക്ക് യോഗ്യൻ ആണ്. നമ്മൾ ആരാധിച്ചില്ല എന്നു വെച്ചു ദൈവത്തിന്റെ ശക്തി കൂടത്തും ഇല്ല കുറയതും ഇല്ല. നമ്മുടെ ദൈവം സർവ്വശക്തിമാൻ ആണ്. നന്മ (material blessing) കിട്ടാണോ രോഗം മാറാനോ ആരാധിച്ചാൽ അത് അജ്ഞത ആണ്, ദൈവത്തിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കി വീര്യപ്രവർത്ഥികൾ ഒക്കെ ചെയ്തു എന്ന് പറഞ്ഞവരെ ദൈവം അറിയുന്നില്ല എന്നു ബൈബിൾ പറയുന്നു അപ്പോൾ സ്വാർത്ഥ ലാഭത്തിനു വേണ്ടി ആരാധിച്ചവരെ ദൈവം അറിയുമോ.?? ഒരിക്കലും അറിയില്ല.                                   “ആരാധന ഒരു സ്വഭാവമായി മാറണം”. വിടുതൽ കിട്ടാൻ വേണ്ടി അല്ല കിട്ടിയ വിടുതലിന്റെ നന്ദി സൂചകമായി വേണം നമ്മൾ ആരാധിക്കാൻ. പാപികൾ ആയ നമ്മളെ തേടി ദൈവം മനുഷ്യനായി ഭൂമിയിൽ വന്നില്ലേ ദൈവം നമുക്ക് വേണ്ടത് എല്ലാം ചെയ്തു തന്നു..മാനവരാശിക്ക് വേണ്ടി “സ്വന്തം പുത്രനെ തന്ന ദൈവം” നമ്മുടെ ബാക്കി കാര്യങ്ങൾ കൂടെ ചെയ്യാതെ ഇരിക്കുവോ??  അർഹമായത് ദൈവം തരിക തന്നെ ചെയും.. അതുകൊണ്ട് നമ്മൾ ദൈവത്തെ ആരാധിക്കണം. ദൈവം പരിശുദ്ധൻ ആണ് ആ പരിശുദ്ധനെ ആണ് നമ്മൾ ആരാധിക്കുന്നത്

“മനസന്തരപ്പെട്ടു യേശുവിനെ കർത്താവ് ആയി അംഗീകരിച്ചു (കതൃത്വം വഹിക്കുന്നവൻ കർത്താവ് ഒരു മനുഷ്യന്റെ ഉള്ളിൽ യേശു ആണ് കതൃത്വം വഹിക്കുന്നത് എങ്കിൽ ആ മനുഷ്യന്റെ കർത്താവ് യേശു ആണ്.. ഒരു മനുഷ്യന്റെ ഉള്ളിൽ കതൃത്വം വഹിക്കുന്നത് പിശാചാണ്‌ എങ്കിൽ ആ വ്യക്തിയുടെ കർത്താവ് പിശാച് ആണ്) വീണ്ടും ജനനം പ്രാപിച്ചു (born again) പരിശുദ്ധതമാവ് ഒരു വ്യക്തയോയുടെ ഉള്ളിൽ വരുമ്പോൾ ആ വ്യക്തി യേശുവിനെ കർത്താവായി അംഗീകരിച്ചു പൂർണമായി ദൈവത്തിനു വിട്ടു കൊടുക്കും അപ്പോൾ ആ വ്യക്തിയുടെ മരണപ്പെട്ട ആത്മാവിനെ ദൈവം പുനർജനിപ്പിക്കും അതാണ് വീണ്ടും ജനനം, ശേഷം ആ വ്യക്തി ഒരു പുതിയ മനുഷ്യൻ ആണ്. അവന്റെ പഴയ പാപം നിറഞ്ഞ മനുഷ്യനെ യേശുവിനോടൊപ്പം ക്രൂശിച്ചു പിന്നെ ക്രിസ്തു ആണ് അവന്റെ ഉള്ളിൽ ജീവിക്കുന്നത്,  പിന്നെ ആ വ്യക്തിക്ക് ജന്മപാപം ഇല്ല) തെറ്റുകളിൽ നിന്ന് വിട്ടു മാറി പഴയ തെറ്റുകൾ നമ്മളെ കടന്നു പിടിച്ചു നമ്മളിലേക്കു ഒട്ടി ചേരുവാൻ വന്നാലും ആ തെറ്റുകൾ പിന്നെ എത്ര ശ്രമിച്ചാലും ഒട്ടാത്ത അവസ്ഥയിൽ പരിശുദ്ധതമാവിന് പൂർണമായി വിട്ടുകൊടുത്തു പരിശുദ്ധതമാവിൽ ആശ്രയിച്ചു വചനത്തിലും പ്രാർത്ഥനയിലും ശ്രദ്ധ കൊടുത്തു ദൈവകല്പന ആയ സ്നാനം സ്വീകരിച്ചു ആത്മനിറവ് പ്രാപിച്ചാൽ (പരിശുദ്ധതമാവിന് പൂർണമായി കൊടുത്തു വിധേയപ്പെടുന്ന അവസ്ഥ, പരിശുദ്ധതമാവ് വേണ്ട എന്നു പറഞ്ഞാൽ അതു അനുസരിക്കുകയും പരിശുദ്ധതമാവ് ചെയ്യുവാൻ പറഞ്ഞാൽ അത് ചെയ്യുകയും ചെയ്യുന്ന അവസ്ഥ) ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ ഓരോ മനുഷ്യർക്കും സാധിക്കും. ആരാധന എന്താണ് ആരെയാണ് ആരാധിക്കേണ്ടത് എന്ന സത്യം മനസ്സിലാക്കാതെ ആണ് ആരാധിക്കുന്നത് എങ്കിൽ നമ്മൾ ചതിക്കപ്പെട്ടുകൊണ്ടു ഇരിക്കുകയാണ്.. സത്യം അറിഞ്ഞു ദൈവത്തെ ആരാധിക്കാം ഒരു ജീവിതം മൊത്തം ദൈവത്തെ ആരാധിക്കാം.. എല്ലാം സാവധാനം കേട്ടിട്ട് അന്തോണി അളിയനോട് അവറാൻ അളിയൻ ഉത്തരം കൊടുത്തു “അളിയൻ പറയുന്നത് കേട്ടിട്ടു എനിക്ക് അളിയനെ തിരിച്ചു ഒന്നും പറയാൻ തോന്നുന്നില്ല…

അളിയൻ പറഞ്ഞത് സത്യം ആണ് നമ്മുടെ ജീവിതം ആണ് യഥാർത്ഥ ആരാധന എന്ന് എനിക്ക് മനസ്സിലായി… ഞാൻ ഇത്രയും കാലം ചെയ്യ്തത് വെറും പ്രഹസനം ആണ് എന്ന് എനിക്ക് മനസ്സിലായി.. ഇതാണ് യഥാർത്ഥ ആരാധന എന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല.. എനിക്കും ദൈവത്തെ സത്യം ആയിട്ട് ആരാധിക്കാം.. ഞാൻ നല്ലവൻ ആണ് എന്നാ കരുതിയെ പക്ഷേ അന്തോണി അളിയാ ഞാൻ അത്ര നല്ലവൻ അല്ല കാരണം  എന്റെ ഹൃദയത്തിൽ വസിക്കുന്ന യേശു വിനെ ഞാൻ അറിയാതെ പോയി..എനിക്ക് കൂടുതൽ ആയി വ്യക്തിപരമായ ജീവിതത്തെ നോക്കുന്ന  ദൈവത്തെ കുറിച്ച് അറിയണം അതിനു ഇനി മുതൽ ഞാൻ ബൈബിൾ ഓടിച്ചു വായിക്കാതെ പ്രാർത്ഥനയോടെയും തുറന്ന മനസ്സോടെയും വചനം ധ്യാനിക്കാൻ പോകുന്നു.. എനിക്ക് അമ്മിച്ചി ശോശാമ്മയും കെട്ടിയവൾ മറിയമ്മയും മക്കൾ ഇട്ടൂപ്പും കറിയാച്ചനും ഞാൻ സത്യ ദൈവത്തെ അറിയാൻ ഉള്ള അവസരം ഉണ്ടാക്കിക്കൊടുക്കും..

-Advertisement-

You might also like
Comments
Loading...