ഈ കുടുംബത്തിനു ഒരു സഹായം ചെയ്യുമോ?

ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ മെംമ്പർ ആയ സഹോദരൻ മിജോയുടെ സഹധർമ്മിണി സഹോദരി സജീനയുടെ വിവരങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ. ആഴ്ചകളായി ദൈവജനങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിലവിലുള്ള സാധ്യമായ എല്ലാ ചികിത്സകളും നൽകുന്നുണ്ട്. സഹോദരി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. വെന്റിലേറ്റർ ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നില്ല. ന്യൂറോളജിക്കലി പ്രവർത്തനക്ഷമത കണുന്നില്ല. വൈദ്യ ശാസ്ത്രം പരാജയപ്പെടുന്നു എന്നാണ് അറിയുന്നത്.
പ്രിയ സഹോദരനും കുടുംബവും ഇപ്പോൾ എല്ലാരീതിയിലും പ്രതിസന്ധിയിൽ ആണ് എന്നറിയുന്നു. ഏകരായി അന്യ മതത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്നതിനാൽ കുടുംബക്കാരുടെ യാതൊരു സഹായവും ഇല്ലതാനും. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഇപ്പോൾ അനിവാര്യമാണ്. ഇതുവരെയുള്ള ചികിത്സാ ചിലവുതന്നെ വലിയ ഒരു തുകയായിട്ടും ഉണ്ട്. തന്റെ സാമ്പത്തിക സ്‌ഥിതിക്ക്‌ അപ്പുറമാണ് ചികിത്‌സാച്ചിലവുകൾ.

post watermark60x60

ദൈവം നിങ്ങളെ ഈ കുടുംബത്തെ സഹായിക്കാൻ പ്രേരിപ്പിക്കുന്നു എങ്കിൽ നിങ്ങൾ സഹായിക്കണം.
എന്ന് അപേക്ഷിക്കുന്നു. ‘പല തുള്ളി പെരുവെള്ളം’ പോലെ നമ്മുടെ ഓരോരുത്തരുടേയും ചെറിയ ഒരു സഹായം എങ്കിലും എത്തിച്ചു കൊടുത്താൽ അത് അവർക്ക് ഒരു കൈത്താങ്ങൽ ആകും.
അക്കൗണ്ട് വിവരങ്ങൾ:
Mijo George
SBI A/C: No 30087139438
IFSC SBINOO70375

-ADVERTISEMENT-

You might also like