എലോഹീം ബൈബിൾ ക്വിസ് 2019 വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ്: ക്രിസ്ത്യന്‍ ഫേസ്ബുക്ക് കൂട്ടായ്മയായ എലോഹീം കഴിഞ്ഞ 3 വര്‍ഷങ്ങളായി നടത്തിവരുന്ന മുഴുവര്‍ഷ ബൈബിൾ ക്വിസില്‍ 2019ലെ മെഗാ വിന്നറിനുള്ള സമ്മാനം സിസ്റര്‍ ബിജി സാം കരസ്ഥമാക്കി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് കുവൈറ്റ് ഹെബ്രോന്‍ IPC സഭാംഗമായ പ്രിയ സഹോദരി 4465 പോയിന്റ് നേടിയാണ് മെഗാ വിന്നര്‍ സ്ഥാനം കരസ്ഥമാക്കുന്നത്.
10,000/- രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് മെഗാ വിന്നറിനുള്ള സമ്മാനം.
രണ്ടാം സ്ഥാനം ഐ പി സി ഇലന്തൂര്‍ സഭാംഗമായ ബ്രദര്‍ ജോജി വര്‍ഗീസും (4275), മൂന്നാം സ്ഥാനം അരൂര്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് , സഭാംഗമായ സിസ്റ്റര്‍ സിസിമോള്‍ ജോര്‍ജും കരസ്ഥമാക്കി (4139). വിജയികള്‍ക്കുള്ള സമ്മാനം യഥാക്രമം 5000/- , 3000/- രൂപാ വീതവും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്.
5 പേര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ യഥാക്രമം സിസ്റ്റര്‍ അന്‍സാ ഗ്രേസ് റഷ്യ (3786) , ബ്രദര്‍ അലക്സ് എന്‍ രാജു, തിരുവനന്തപുരം (3764) , സിസ്റ്റര്‍ ജോളി ബിജു കൊട്ടാരക്കര (3408) , സിസ്റ്റര്‍ ഷേര്‍ളി ജോസ്, ഗുജറാത്ത് (3336), ബ്രദര്‍ സുനില്‍ സില്‍വസ്റ്റര്‍ (3325), ചേര്‍ത്തല എന്നിവര്‍ കരസ്ഥമാക്കി. 1000/- രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പ്രോത്സാഹന സമ്മാനങ്ങള്‍.
കൂടാതെ കഴിഞ്ഞ ഒരു വര്‍ഷക്കാലം വളരെ കൃത്യമായി ബൈബിള്‍ ക്വിസില്‍ പങ്കെടുത്ത സിസ്റ്റര്‍ രാജേശ്വരി, കറ്റാനം എലോഹിമിന്റെ ഈ വര്‍ഷത്തെ ബെസ്റ്റ് പാര്‍ട്ടിസിപ്പന്റ് ആയി തിരഞ്ഞെടുക്കപെട്ടു.
വിജയികളെ പുതുവത്സര ദിനത്തില്‍ തന്നെ പ്രഖ്യാപിച്ച് എലോഹീം ബൈബിൾ ക്വിസ് മറ്റുള്ളവരില്‍ നിന്ന് വേറിട്ടൊരു അനുഭവം സമ്മാനിച്ചത് എല്ലാവരിലും സന്തോഷം പടര്‍ത്തി .
എലോഹീം ബൈബിൾ ക്വിസ് 2019 നു നേതൃത്വം നല്‍കിയത് അഡ്മിനായ ബ്രദര്‍ സുനില്‍ ചെറിയാന്‍ ആയിരുന്നു.
-Advertisement-