പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: ഇന്ത്യൻ ഭരണഘടനയുടെ ജീവനാഡിയായ മതേതരത്വത്തിനു ഹാനികരമാവുന്ന വിധം പുതുക്കി തയ്യാറാക്കിയ
പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ അടിയന്തിരമായി പിൻവലിയ്ക്കണമെന്ന്
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു.

മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമത്തിനു (സി.എ.എ) പുറകേ ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻപിആർ) ഉണ്ടാക്ക വാനുള്ള ശ്രമം രാജ്യമെങ്ങും ഭീതി പടർത്തിയിരിക്കുന്നു. രാജ്യത്തുയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണ്. അടിയന്തരമായി ഗവർമെന്റ് ഈ നടപടികളിൽ നിന്ന് പിൻമാറണം. പ്രമേയം ആവശ്യപ്പെട്ടു.

ഡിസം.30 ന് തിരുവല്ലയിൽ കൂടിയ ദേശീയ നേതൃത്വ യോഗത്തിൽ ദേശീയ ട്രഷറാർ ഫിന്നി പി മാത്യു അദ്ധ്യക്ഷനായിരുന്നു. ദേശീയ വൈസ് പ്രസിഡണ്ട് സാംകുട്ടി ചാക്കോ നിലമ്പൂർ പ്രമേയം അവതരിപ്പിച്ചു.

മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാവരുത്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പാരമ്പര്യത്തെ തകർക്കും. ഭരണഘടനയുടെ ജീവനാഡിയായ മതേതരത്വത്തെ ദുർബലപ്പെടുത്തുന്നതു ഭാരതം പൈതൃകമായി കാത്തു സൂക്ഷിക്കുന്ന അന്ത:സത്തയെ തകർക്കുന്നതാണ്.

ദേശീയ ഭാരവാഹികളായ അച്ചൻകുഞ്ഞ് ഇലന്തൂർ, , സജി മത്തായി കാതേട്ട്, സി.പി.മോനായി എന്നിവർ പ്രസംഗിച്ചു. പൗരത്വഭേതഗതി നിയമത്തിനെതിരെ സഭയും സഭാ നേതൃത്വവും ജാഗരൂഗരായിരിക്കണമെന്നും ഭാരത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിയ്ക്കുകയും പ്രയത്നിക്കുകയും ചെയ്യണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പൗരത്വഭേതഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.