ക്രൈസ്തവ എഴുത്തുപുര നടത്തിയ കഥാ രചന മത്സരത്തില്‍ പ്രീതി തോമസിന് ഒന്നാം സ്ഥാനം

സിസ്റ്റര്‍ ബെറ്റി സാം, ബ്രദര്‍ സാം പ്രസാദ്
എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി.

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ലോകമെമ്പാടുമുള്ള എഴുത്തുകാർക്കായി നടത്തിയ കഥാ രചനാ മത്സരത്തില്‍
പ്രീതി തോമസ് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. ബെറ്റി സാം, സാം പ്രസാദ്
എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്രിസ്തുമസിനോട് അനുബന്ധിച്ചു ‘ക്രിസ്തുമസ് സമ്മാനം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ
കഥാരചനാ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി
ഡിസംബർ 23 ന് അവസാനിച്ചിരുന്നു. അതിനുശേഷം ലഭിച്ച രചനകൾ സമ്മാനത്തിനായി പരിഗണിച്ചിട്ടില്ല. നൂറു കണക്കിന് മത്സരാർത്ഥികളിൽ പങ്കെടുത്ത മത്സരത്തിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.

വിജയികള്‍ക്ക് ക്യാഷ്ഷ് അവാര്‍ഡ്‌ നല്‍കുന്നതോടൊപ്പം അവരുടെ രചനകള്‍ ക്രൈസ്തവ എഴുത്തുപുര
വെബ്‌ പോര്‍ട്ടലില്‍ പ്രസിദ്ധികരിക്കുകയും ചെയ്യുന്നതാണ്.

ക്രൈസ്തവ ഗോളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരും പത്രപ്രവർത്തകരുമായ ബിനു വടക്കുംചേരി, ആഷേര്‍ മാത്യു,
പാസ്റ്റര്‍ ബ്ലെസ്സണ്‍ ചെറിയനാട് എന്നിവരായിരുന്നു വിധികർത്താക്കൾ.
പങ്കെടുത്ത എല്ലാവര്‍ക്കും ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്‍റെ ആശംസകള്‍ നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.