ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് – മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റിനു തുടക്കമായി

മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) ഇന്നലെ തുടക്കമായി.

ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി 5 ചോദ്യങ്ങൾ ഈ വിഡിയോയിൽ ഉണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ഇന്ന് തന്നെ അയക്കുക.

മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ കാണുക.. 

കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) ഇന്നലെ തുടക്കമായി. ആദ്യ ഘട്ടം (പ്രിലിമിനറി) നവംബർ 16 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. പാ. റോയ്. പി. വർക്കി പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ പാ. ബ്ലെസ്സൺ ചെറിയനാട് (കെ.ഇ. ജനറൽ ട്രഷറർ) സ്വാഗതം ആശംസിച്ചു. ഡാർവിൻ. എം. വിൽ‌സൺ (കെ.ഇ. ജനറൽ സെക്രട്ടറി) ക്വിസ് മാസ്റ്റർ ആയി പ്രോഗ്രാമിന് നേതൃത്വം നൽകി.

മെന്റി പ്ലാറ്റഫോമിലൂടെ നടന്ന ക്വിസ് പങ്കെടുത്ത 110 മത്സരാർത്ഥികൾക്ക് നവ്യാനുഭവമായി. ജെയിംസ് സുന്ദർരാജൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, WCOI), അനീഷ് വലിയപറമ്പിൽ (കെ.ഇ. ഡൽഹി ചാപ്റ്റർ), ലിനു വർഗീസ് (കെ.ഇ. കുവൈറ്റ് ചാപ്റ്റർ) എന്നിവർ ആശംസകൾ അറിയിച്ചു. ജിനു വർഗീസിൻറെ (കെ.ഇ.കേരളചാപ്റ്റർ) പ്രാർത്ഥനയോടെ പ്രോഗ്രാം അനുഗ്രഹമായി പര്യവസാനിച്ചു. ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയവർ അടുത്ത തിങ്കളാഴ്ച (നവംബർ 23) നടക്കുന്ന സെമി ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കും.

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് രെജിസ്ട്രേഷൻ അവസാനിച്ചു. അടുത്ത ABC കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നു എങ്കിൽ ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് ഫോളോ ചെയ്യുക. അടുത്ത മത്സരവിവരങ്ങൾ പേജിൽ ലഭ്യമാക്കും.

മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ ബൈബിൾ ക്വിസിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ  സവിശേഷതയാണ്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും.  ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു. ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന കേഫാ ടിവി/ക്രൈസ്തവ എഴുത്തുപുര പ്രേക്ഷകർക്കായി 5 ചോദ്യങ്ങളും വിഡിയോയിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിനുള്ള ഉത്തരങ്ങൾ വീഡിയോ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്ത ശേഷം ചോദ്യത്തോടൊപ്പം കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിൽ ഇന്ന് തന്നെ അയക്കുക. (നിബന്ധനകൾ വിഡിയോയിൽ ലഭ്യമാണ്.)

മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 വിഡിയോകൾ ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :

കൂടുതൽ വിവരങ്ങൾക്കായി :  https://www.kraisthavaezhuthupura.com/ABC

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.