ജനറൽ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപൻ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഏക സൈന്യാധിപനായി ജനറൽ ബിപിന്‍ റാവത്തിനെ നിയമിച്ചു. കഴിഞ്ഞ ദിവസം സംയുക്ത സേനാമേധാവിയെ തീരുമാനിക്കാന്‍ മന്ത്രിസഭ യോഗം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. സൈന്യത്തിന്റെ ചിരകാല ആവശ്യമായിരുന്നു ഏക സൈന്യാധിപന്‍ എന്ന പദവി. ബിപിന്‍ റാവത്ത് നാളെ വിരമിക്കാനിരിക്കെയാണ് സംയുക്ത കരസേനാ മേധാവിയായി നിയമിച്ചത്.

ഏക സൈന്യാധിപന്‍ എന്നത് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമായിരുന്നു. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് ഏക സൈന്യാധിപന്‍ എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ അമേരിക്ക ,ബ്രിട്ടന്‍,ചൈന,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട് .
സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ചുമതലയെന്നും മോദി അടുത്തിടെ സൂചിപ്പിച്ചിരുന്നു .സൈന്യത്തിനു നിര്‍ണായക നീക്കങ്ങള്‍ നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഏക സൈന്യാധിപന്റെ തീരുമാനത്തിനാകും പ്രാധാന്യം നല്‍കുക.

നേരത്തെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. 64 വയസാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് സൂചന

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading