കാനഡ: ടോറോന്റോ എൽ-ഷദ്ദായി മിനിസ്ട്രി ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർ ചർച്ച് ഒരുക്കുന്ന ഹീലിംഗ് ആൻഡ് പ്രോഫറ്റിക്ക് പ്രയർ കോൺഫറൻസ് 2026 ജൂലൈ 31 വെള്ളിയാഴ്ച്ച വൈകിട്ട് 6:00 – 9:00 PM വരെയും, ആഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ 10:00 AM – 01:30 PM വരെയും, വൈകിട്ട് 6:00 – 9:00 PM വരെയും ഒന്റാറിയോയിലെ 4094 Tomken Rd, Mississauga, ON L4W 1J5, Canada യിൽ വെച്ച് നടത്തപ്പെടും. ബ്രദർ ഇമ്മാനുവേൽ കെ ബി യുടെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാനശുശ്രുഷയും, ആരാധനയും നയിക്കും. പാസ്റ്റർ ടിനു ജോർജ് ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുകയും ചെയ്യും. പ്രസ്തുത കോൺഫറൻസ് ഓഗസ്റ്റ് 2, ഞായറാഴ്ച 869 Kipling Ave, Etobicoke, ON M8Z 5H1 ജീസസ് ഈസ് എലൈവ് ചർച്ചിൽ വച്ച് നടത്തപ്പെടുന്ന സഭാരാധനയോടു കൂടെ സമാപിക്കും. പാസ്റ്റർ ഡിജു വർഗീസ് ഈ കോൺഫറൻസിന് നേതൃത്വം നൽകുന്നതായിരിക്കും. ഏവരെയും ഈ സമ്മേളനത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.


- Advertisement -

Comments are closed.