100 യാത്രികരുമായി കസാഖിസ്​താനില്‍ വിമാനം തകര്‍ന്നു വീണു

നുര്‍-സുല്‍ത്താന്‍: 100 യാത്രികരുമായി കസാഖിസ്​താനില്‍ വിമാനം തകര്‍ന്നു വീണു. ബെക്​ എയറി​​െന്‍റ വിമാനമാണ്​ അല്‍മാറ്റി വിമാനത്താവളത്തില്‍ നിന്ന്​ പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന്​ വീണത്​. വെള്ളിയാഴ്​ച രാവിലെ 7.22ഓടെയായിരുന്നു സംഭവം.
അപകടത്തില്‍ ഏഴ്​ പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം, ആരെങ്കിലും അപകടത്തില്‍ നിന്ന്​ രക്ഷപ്പെ​ട്ടോയെന്ന്​ വ്യക്​തമല്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്​​.
കസാഖിസ്​താനിലെ വലിയ നഗരമായ അല്‍മാറ്റിയില്‍ നിന്ന്​ തലസ്ഥാനമായ നുര്‍-സുല്‍ത്താനിലേക്ക്​ യാത്ര തിരിച്ച വിമാനമാണ്​ തകര്‍ന്ന്​ വീണത്​. 95 യാത്രികരും അഞ്ച്​ ജീവനക്കാരുമാണ്​ വിമാനത്തിലുണ്ടായിരുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.