ദൈവസഭയിലെ യുവജനങ്ങൾ വിശുദ്ധിയിലേക്ക് മടങ്ങണം: ജെയ്‌സ് പാണ്ടനാട്

ചെങ്ങന്നൂർ: ദുരുപദേശങ്ങളുടെയും ചതിയുടെയും ഉപായങ്ങളുടെയും കാലത്ത് സഭ വിശുദ്ധിയിലേക്ക് മടങ്ങണമെന്ന് ജെയിസ്‌ പാണ്ടനാട്. വൈ.പി.ഇ ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യേശു ക്രിസ്‌തുവും അപ്പോസ്തലന്മാരും പഠിപ്പിക്കാത്തതും ആദിമ സഭ പ്രാക്ടീസ് ചെയ്യാത്തതും സഭാചരിത്രത്തിൽ തെളിവില്ലാത്തതുമായ ഉപദേശങ്ങളെ ശുശ്രുഷകളെ സഭ അംഗീകരിക്കില്ല. പെന്തകൊസ്തു ദൈവശാസ്ത്രം തനിമയുള്ളതാണ്.

എഫേ 4:20-24 വാക്യങ്ങൾ അടിസ്ഥാനമാക്കി ക്രിസ്തുവിലുള്ള പുതിയ സ്വത്വം, ഉപദേശത്തിന്റെ സ്ഥിരത, ദൈവശാസ്ത്ര പരമായ കൃത്യത, ദൈവപുത്രനെ കുറിച്ചുള്ള സംശയരഹിതമായ പരിജ്ഞാനം, ആത്‌മീയ പക്വത എന്നീ വിഷയങ്ങൾ അദ്ദേഹം വിശദികരിച്ചു. പ്രണയ മതംമാറ്റം, ലവ് ജിഹാദ്, കുത്തഴിഞ്ഞ ലൈംഗികത, ലഹരിയുടെ സ്വാധിനം, സൈബർ ഇടങ്ങളിലെ ദുഷ്പെരുമാറ്റം തുടങ്ങിയ പ്രവണതകൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ‘എങ്ങനെയും ജീവിക്കാം’ എന്ന ഉദാര ക്രിസ്താനിത്വത്തിന്റെ അപകടത്തെ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നൽകി. യൂറോപ്പിൽ ക്രിസ്താനിത്വം തളരുന്നതും പള്ളികൾ പൂട്ടുന്നതും കേരളത്തിലെ സഭകളുടെ കണ്ണ് തുറപ്പിക്കുന്നതാണെന്നു കൂട്ടുചേർത്തു. കൈയ്യടികളോടെയാണ് യുവതിയുവാക്കൾ സന്ദേശം ഏറ്റെടുത്തത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.