ലേഖനം: ക്രിസ്തുമസ് സന്ദേശം

ദീന ജെയിംസ്, ആഗ്ര

വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തുകയായി. ലോകരക്ഷകന്റെ ജനനം അത്യാഹ്ലാദപൂർവ്വം ആഘോഷിക്കുവാൻ ക്രൈസ്തവലോകം തയ്യാറായിക്കഴിഞ്ഞു. പലയിടത്തും അതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.ഏറ്റവും മികച്ചരീതിയിൽ ക്രിസ്തുമസ്ആഘോഷിക്കണമെന്നു ഏവരും ആഗ്രഹിക്കുന്നു, യഥാർത്ഥത്തിൽ നാം ആഘോഷത്തിൽ മുഴുകി ക്രിസ്തുമസിന്റെ സന്ദേശം പാടേ മറന്നുപോകുന്നു എന്നുവേണം പറയാൻ.

ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ച മുഖ്യകാരണവും അതുതന്നെയാണ്. നോർത്ത് ഇന്ത്യയിൽ കത്താവിന്റെ വേലയിൽ ആയിരിക്കുന്ന ഞാൻ ചില ദിവസങ്ങൾക്കു മുൻപ് ഒരു അന്യമതസ്ഥയായ സഹോദരിയുമായി സംസാരിച്ചപ്പോൾ അവരിങ്ങനെ പറഞ്ഞു:നിങ്ങളുടെ എന്തോ ഫെസ്റ്റിവൽ വരാൻപോകുകയല്ലേ,എന്ന്. ആ വാചകം എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ആ സഹോദരി എം.എബിരുദധാരിയാണ്. എന്നിട്ടും ക്രിസ്തുമസ് എന്താണെന്നു പോലും അറിയാതെ നമുക്ക് ചുറ്റും അനേകർ ഇന്നും ജീവിക്കുന്നു എന്നസത്യം ഞാൻ തിരിച്ചറിഞ്ഞപ്പോൾ വളരെ ഞാൻ ചിന്തിക്കുവാൻ ഇടയായി. ആ സഹോദരിയോട് യേശുവിന്റെ ജനനത്തെ കുറിച്ച് വളരെ വ്യകതമായി മനസിലാക്കികൊടുത്തപ്പോൾ അവരു പറഞ്ഞഒരു കാര്യമുണ്ട് : ഞങ്ങൾക്ക് ക്രിസ്താനികൾ, അവരുടെ ദൈവം യേശു അതിനപ്പുറം മറ്റൊരു അറിവും ഇല്ല എന്ന്.

പ്രിയമുള്ളവരേ, ഓരോ ക്രിസ്തുഭക്തന്റെയും ദൗത്യമാണ് ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിൽ എത്തിക്കുക എന്നുള്ളത്. നമുക്ക് ചുറ്റും അനേകമാളുകൾ എന്താണ് സത്യത്തിൽ ക്രിസ്തുമസ് എന്നുപോലും അറിയാതെ കഴിയുന്നു. അവരുടെ നടുവിൽ നാം ആഹ്ലാദപൂർവ്വം തിരുപ്പിറവി ആഘോഷിക്കുന്നു. നമ്മിൽ നിഷിപ്തമായിരിക്കുന്നകർത്തവ്യം നാം നിറവേറ്റുന്നുണ്ടോ ??സ്വയം വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. അതിനർത്ഥം ക്രിസ്തുമസ് ആഘോഷിക്കരുത് എന്നല്ല, മറിച്ചു അതിലൊക്കെ ഉപരിയായി ക്രിസ്തുവിന്റെ സ്നേഹസന്ദേശം അനേകരിൽ എത്തിക്കുവാൻ നാം ഉത്സാഹികൾ ആയിരിക്കേണം.വാസ്തവമായി ആരുടെയെങ്കിലും ഹൃദയത്തിൽ ക്രിസ്തു ജനിക്കുന്നതല്ലേ ഇതിലെല്ലാം വലുത് ? അതിലല്ലേ യഥാർത്ഥത്തിൽ സ്വർഗം സന്തോഷിക്കുന്നത്?

നാം ആയിരിക്കുന്ന കലാലയങ്ങളിൽ, ജോലിമേഖലകളിൽ, ഈ ക്രിസ്തുമസിന്റെ സന്ദേശം പങ്കുവയ്ക്കാൻ തയ്യാറാകണം.ക്രിസ്തുവിനെ ഉയർത്തുന്നതിൽ നാം എപ്പോഴും മുൻപന്തിയിൽ ആയിരിക്കേണം. ഈ ക്രിസ്തുമസിൽ നമുക്കും തീരുമാനിക്കാം, ഞാൻ എന്റെ ദൌത്യം പൂർത്തീകരിക്കുവാൻ പ്രയത്നിക്കും, അതിനായി നമുക്ക് ഒരുങ്ങാം. ഇന്നും അനേകർ ക്രിസ്തുവിനെ അറിയാതെ നമുക്ക് ചുറ്റും ഉണ്ട്. അവരിലേക്ക് ഈ സന്ദേശം എത്തിക്കുവാൻ നമുക്ക് യത്നിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.