72-മത് സംസ്ഥാന പി.വൈ.പി.എ ക്യാമ്പ് 23 മുതൽ 25 വരെ നടക്കും

പാലക്കാട്‌ : സംസ്ഥാന പി.വൈ.പി.എ 72-മത് യുവജന ക്യാമ്പ് ഡിസംബർ 23-25 വരെ പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെമെൻറിൽ നടക്കും.

പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ എബി ഏബ്രഹാം ചിന്താവിഷയം അവതരിപ്പിക്കും. ‘ക്രിസ്തുവിനെ അറിയുക, രൂപാന്തരപ്പെടുക’ (റോമ 12:2) എന്നതാണ് ചിന്താവിഷയം.

പാസ്റ്റർമാരായ ജോ തോമസ്, ഡോ. സാമുവേൽ പി. രാജൻ,  ബിനു വടശ്ശേരിക്കര, സിസ്റ്റർ പ്രീതി ബിനു , ഇവാ. ജെറി പൂവക്കാല, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ജോർജ് മത്തായി (സി.പി.എ) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ, വചന ശുശ്രുക്ഷ നിർവഹിക്കും.

സമാപന യോഗത്തിൽ ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് എന്നിവർ പങ്കെടുക്കും

സംസ്ഥാന പി.വൈ.പി.എ മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള ക്യാഷ് അവാർഡ് & മെമെന്റോ വിതരണം 25ന് രാവിലെ നടക്കും. ഐ.പി.സി മുൻ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യാഥിതിയായിരിക്കും.

പ്രശസ്ത കീബോർഡിസ്റ്റ് യേശുദാസ് ജോർജ് നേതൃത്വം നല്കുന്ന ഹോളി ഹാർപ്പസ്നോടൊപ്പം ഡോ. ബ്ലസൻ മേമന, ഇമ്മാനുവേൽ കെ.ബി., ബെറിൽ ബി തോമസ്, ലിജി യേശുദാസ്, ബിനോയി കെ. ചെറിയാൻ, ബിജോയ് തമ്പി, ജോൺസൻ ഡേവിഡ്, സ്റ്റാൻലി വയല, ജമൽസൺ പി. ജേക്കബ്, വിൽജി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

24ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ ക്യംപസ് മീറ്റ് സംഘടിപ്പിക്കും. മാധ്യമ പ്രവർത്തകൻ ഷിബു മുള്ളങ്കാട്ടിൽ നേതൃത്വം നല്കും.

പ്രകൃതി രമണിയമായ പാലക്കാട്‌ ജില്ലയിലെ ധോണി എന്ന കൊച്ചു ഗ്രാമത്തിൽ നടക്കുന്ന മലബാറിലെ ഈ ത്രിദിന ക്യാമ്പ് നിങ്ങളുടെ ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഗ്രഹിക്കപ്പെട്ട ദിനങ്ങളായിരിക്കും. 23 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന പി വൈ പി എ ക്യാമ്പ് മലബാറിൽ വെച്ച് നടത്തപ്പെടുന്നത് എന്നുള്ള പ്രത്യേകത കൂടെ ഈ ക്യാമ്പിനുണ്ട്.

പ്രയ്‌സ് & വർഷിപ്പ്, അനുഗ്രഹീത സന്ദേശങ്ങൾ, പൊതുയോഗം, താലന്ത് നൈറ്റ്‌, കാത്തിരിപ്പ് യോഗം, ഗെയിംസ്, ക്യാമ്പ് ഫയർ, കിഡ്സ്‌ സെഷൻ തുടങ്ങി വിപുലമായ പ്രോഗ്രാമുകൾ നടക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ട്രെയിനിൽ എത്തുന്നവർക്ക് പാലക്കാട് റെയിൽവേ ജംഗ്ഷനിൽ (ഒലവക്കോട്) നിന്നും ക്യാമ്പ് സൈറ്റിലേക്ക് യുവജനങ്ങളെ എത്തിക്കുവാൻ 23 ന് രാവിലെ 11 വരെ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

ക്യാമ്പ് 25ന് ഉച്ചയ്ക്ക് സമാപിക്കും.
സുരക്ഷിതമായ താമസ സൗകര്യം, രുചികരമായ ഭക്ഷണം, ഒരുക്കിയിരിക്കുന്നതായി സംസ്ഥാന ഭാരവാഹികളായ ഇവാ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ ബെറിൽ ബി. തോമസ്, ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ്‌ എം. പീറ്റർ, വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.