സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പത്തനാപുരം: ഇന്ത്യ ക്രിസ്ത്യൻ ചർച്ച് മിഷന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ 19 മുതൽ 21 വരെ നടത്തപ്പെടുന്നു. പത്തനാപുരം പാതിരിക്കൽ ബാലവാടിക്ക് സമീപം എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്. ഐ സി സി എം പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യും.കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സജി കെ. ബി(ബാംഗ്ലൂർ), പാസ്റ്റർ റ്റി. ജെ ശാമുവേൽ(പുനലൂർ), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ(തിരുവല്ല)എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ജെയ്സൺ കെ. ജോർജ്, ഫ്‌ളെവി ഐസക്ക്, സന്തോഷ് ജോയി എന്നിവരോടപ്പം ബയോസിസ് മ്യൂസിക്ക് ടീം ഗാനശുശ്രൂഷക്ക് നിർവഹിക്കും. പാസ്റ്റർ രാജു മേത്താനം ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like